കെജിഎഫ്’ ബോളിവുഡ് സിനിമയായിരുന്നെങ്കില്‍ നിരൂപകര്‍ രൂക്ഷമായി വിമര്‍ശിച്ചേനെയെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍.തെന്നിന്ത്യന്‍ സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിവുഡിന് സ്വാതന്ത്ര്യം കുറവാണെന്ന് കരണ്‍ പറയുന്നു.
“കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ ലോകമെമ്പാടും 1,100 കോടിയിലധികം കളക്ഷന്‍ നേടി. ഹിന്ദി സിനിമകള്‍ കുറവാണ്. ഹിന്ദി സിനിമകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരേസമയം വളരെയധികം കാര്യങ്ങള്‍ ചെയ്യാനാണ്. കെജിഎഫ് പോലൊരു സിനിമ ബോളിവുഡ് നിര്‍മ്മിച്ചിരുന്നുവെങ്കില്‍ അത് നിരൂപകര്‍ കീറിമുറിക്കുമായിരുന്നു. ബോളിവുഡ് സിനിമ പ്രവര്‍ത്തകരെക്കാള്‍ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമ പ്രവര്‍ത്തകര്‍ക്കാണെന്നും കരണ്‍ പറഞ്ഞു
കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ബോളിവുഡില്‍ നിന്ന് വലിയ വിജയം നേടിയ ചിത്രം ആലിയ ഭട്ടിന്റെ ‘ഗംഗുബായി’യാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അതിന് ശേഷം കാര്‍ത്തിക് ആര്യന്റെ ‘ഭൂല്‍ ഭുലയ്യ 2’ ആണ് ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചത്.