വയനാട് പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്ന സംഭവത്തില്‍ പുലിയ പിടികൂടാന്‍ നടപടികള്‍ ആരംഭിച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ചെവ്വാഴ്ചയാണ് പുല്‍പ്പള്ളിക്കടുത്ത് കദവാക്കുന്ന് ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാറി (24)നെയാണ് കടുവ ഭക്ഷിച്ചത്. കോളനിക്കടുത്ത വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ അക്രമത്തിനിരയായത്. തലയും കൈകാലുകളുമൊഴികെ കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
പുലിയെ പിടികൂടാനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സൗത്ത് വയനാട് ഡിഎഫ്ഒ പി രജിത്ത് കുമാര്‍, , സീനിയര്‍ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ, വാര്‍ഡ് മെമ്പര്‍ രമേശന്‍ എ.ആര്‍, ഫീല്‍ഡ് ഓഫീസര്‍ സാജന്‍ എം.എ, അഹമ്മദ് ബഷീര്‍ എന്നിവരടങ്ങിയ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പുലിയെ കണ്ടെത്താന്‍ പ്രദേശത്ത് 17 ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വെടിവെക്കാനായി ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡിന്റെ അനുമതിക്കായി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ചെതലത്ത് റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് പട്രോളിങ് ആരംഭിച്ചിരുന്നു.
എംഎല്‍എ മാരായ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതില്‍ ആദ്യഘടുവായി അഞ്ച് ലക്ഷം രൂപ ശനിയാഴ്ച നല്‍കും.

