പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ഒന്നും ചെയ്തില്ല. സഹായിക്കുന്നത് സന്നദ്ധ സംഘടനകള്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. അഭ്യന്തര വിമാന, ട്രെയിന്‍ സര്‍വീസുകള്‍ നിലവിലുണ്ട്. പ്രവാസികളോട് മാത്രം എന്തിന് വിവേചനമെന്ന് അദ്ദേഹം ചോദിച്ചു. പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് വിവേചനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ കയ്യൊഴിഞ്ഞു. മലയാളി സംഘടനകളാണ് പ്രവാസികള്‍ക്കായി നിലകൊള്ളുന്നത്. പിറന്ന നാട്ടില്‍ വരികയെന്നത് പ്രവാസികളുടെ അവകാശമാണ്. എല്ലാവരും വരട്ടെ എന്ന നിലപാട് സര്‍ക്കാര്‍ മാറ്റിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

