മുംബൈ: മുന്‍കാമുകനില്‍ നിന്നും ക്രൂരമായ പീഡനമേറ്റെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. മര്‍ദനത്തിനു ശേഷം തനിക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതായും മണം തിരിച്ചറിയാനാകുന്നില്ലെന്നും ഹോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
”നാലുവര്‍ഷത്തെ ജീവിതം നരകതുല്യമായിരുന്നു. ശാരീരിക പീഡനമേറ്റവരുടെ നിരവധി ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് മര്‍ദനം മൂലം മസ്തിഷ്‌ക രക്തസ്രാവമുണ്ടായി. എനിക്കിപ്പോഴും മണം തിരിച്ചറിയാനാകുന്നില്ല. എനിക്ക് അടിയേറ്റു. രക്തത്തില്‍ കുതിര്‍ന്നാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. വളരെ മോശമായ അവസ്ഥയായിരുന്നു. അവന്‍ എന്നെ ഒരുപാട് അടിച്ചു, അത് മാത്രമാണ് ഞാന്‍ ഓര്‍ക്കുന്നത്,’ പൂനം തന്റെ ദുരനുഭവം പങ്കുവെച്ചു. എന്നാല്‍ മുന്‍കാമുകന്റെ പേര് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല. തന്റെ കാമുകന്‍മാരെ ഭൂമിയിലെ ഏറ്റവും മോശം ആളുകളെന്നാണ് നടി വിശേഷിപ്പിച്ചത്. തന്റെ മുന്‍ കാമുകന്മാരില്‍ ഒരാള്‍ ബാത്‌റൂം സെക്സ് വീഡിയോ ഒരു വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തതായും പൂനം വെളിപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരിയില്‍ വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് നടിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.