അല്ലു അർജുൻ നായകനായ പുഷ്പ ദി റൈസിന്റെ സ്വീകലായ പുഷ്പ ദി റോയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നതായി അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഭാഗത്തേക്ക് എത്തിയതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഫഹദ് ഫാസിലിന്റെ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. സിനിമയിലെ നിർണായക രംഗങ്ങളുടെ ഷൂട്ട് അവസാനിച്ചെന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ ആദ്യ ഭാഗത്ത് എസ് പി ഭന്‍വര്‍ സിംഗ് എന്ന വില്ലൻ റോളിലെ ഫഹദിന്റെ പ്രകടനം കെൈയ്യടി നേടിക്കൊടുത്തിരുന്നു. സീക്വലിലും ഫഹദിന്റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ വലിയ ജനശ്രദ്ധയാകർഷിച്ചിരുന്നു. ആദ്യഭാഗത്തെ അപേക്ഷിച്ച് സീക്വലിൽ ഏറ്റവും മികച്ച സിനിമാറ്റിക് എക്സ്പീരിയൻസാണ് അണിയറപ്രവർത്തകർ വാഗ്ദാനം ചെയ്യുന്നത്.
അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് പ്രേക്ഷകർ ഇനി കാത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സായി പല്ലവിയും വിജയ് സേതുപതിയും സിനിമയുടെ ഭാഗമാണ്. സിനിമയുടെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 ജനുവരിക്ക് ശേഷമാകും റിലീസെന്നാണ് സൂചന.