മഴക്കാല ദുരിത പ്രതിരോധ കാമ്പയിന് 2022 കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ തുടങ്ങി. മഴക്കാലത്തു പൊട്ടിപുറപ്പെടുന്ന എലിപ്പനി, ഡെങ്കു പനി, മഞ്ഞപിത്തം, വയറിളക്കം എന്നീ പകര്‍ച്ചവ്യാധികള്‍ക്കു എതിരെ പഞ്ചായത്ത് പ്രതിനിധികള്‍, അംഗന്‍വാടി വര്‍ക്കര്‍, ആശ, ആരോഗ്യവകുപ്പ്, റബ്ബര്‍ തോട്ട ഉടമകള്‍, അടങ്ങിയ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉത്ഘാടനം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ വി നിര്‍വഹിച്ചു. ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ചന്ദ്രന് തിരുവല്ലത്തു, വാര്‍ഡ് മെമ്പര്‍ ബുഷറ യു സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് എം, ജെഎച്ച്ഐ രജിത് എന്നിവര്‍ പങ്കെടുത്തു.