ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മന്ത്രിയാക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പ്.ഒന്നാം പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കെകെ ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന നേതൃത്വമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നതിനാല്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ വിലപോവില്ല.സീതാറാം യെച്ചൂരിയും ബൃന്ദാ കരാട്ടുമുള്‍പ്പെടെയുള്ളവര്‍ കെ.കെ ശൈലജയെ രണ്ടാമതും മന്ത്രിയാക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തോട് അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.പൊളിറ്റ് ബ്യൂറോവിലെ ചില അംഗങ്ങളും തീരുമാനത്തോട് വിയോജിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശൈലജയ്ക്ക് മന്ത്രി സ്ഥാനം നിഷേധിച്ചതില്‍ യെച്ചൂരിയ്ക്കും ബൃന്ദാ കരാട്ടിനും അതൃപ്തി

