മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 961 കോടി പഞ്ചായത്ത് റോഡ് നിര്‍മാണത്തിന് വകമാറ്റിയെന്ന് മുസ്‌ലിം യൂത്ത് ലീഗ്. ഫണ്ട് നല്‍കാന്‍ നിര്‍ദേശിച്ചുള്ള ഉത്തരവ് റദ്ദാക്കണമെന്നും, ദുരിതാശ്വാസ നിധിയിലെ പണം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നും ഇത് വരെയുള്ള പണം ചിലവഴിച്ചത് സംബന്ധിച്ച് ധവള പത്രം പുറത്തിറക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് മലപ്പുറത്ത് ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ താല്‍പര്യത്തിലാണ് പ്രവര്‍ത്തനം. കൊറോണ സാഹചര്യത്തില്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനവും പി.ആര്‍ വര്‍ക്കും മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനം ആവശ്യത്തിന് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയില്ല. ഇതാണ് പുറത്ത് നിന്നുള്ളവരെ കൊണ്ട് വരാന്‍ താത്പര്യം കാണിക്കാത്തത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഫിറോസ് പറഞ്ഞു.

