കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ പറക്കുന്നത്ത്തടായില്‍ ഉള്ള മൊബൈല്‍ ടവറില്‍ നിന്നുള്ള റേഡിയേഷന്‍ പ്രസരണം കാരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നുന്നതായി ആരോപിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങിയ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കെസെടുത്തു. കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി. മോഹന്‍ ദാസ് കേസെടുക്കുകയും വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ജില്ല കലക്ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് അയക്കുകയും ചെയ്യുകയായിരുന്നു. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി ഗവണ്‍മെന്റിന്റെ ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്. കലക്ടര്‍ കണ്‍വീനറായ ഒരു കമ്മറ്റിയും ഇതിനുണ്ട്. ജനങ്ങളുടെ പരാതി കേട്ട് അതിന്റെ അടിസ്ഥാനത്തിലാണ് ടവറിന് അനുമതി നല്‍കുക, ടവര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവുമുണ്ട്. അതിനാല്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കലക്ടടര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അദ്ദേഹം കുന്ദമംഗലം ന്യൂസിനോട് പറഞ്ഞു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിതമായ രണ്ട് സ്വകാര്യ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിലൂടെ കുന്ദമംഗലത്തെ 22, 23 എന്നീ വാര്‍ഡുകളിലെ ഒരു പ്രദേശത്തെ മനുഷ്യരെ മൊത്തം കാന്‍സര്‍ രോഗത്തിന്റെയും, മറ്റു രോഗങ്ങളുടെയും ഭീതിയിലേക്ക് തള്ളിവിട്ടിരിക്കയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപകാലങ്ങളിലായി ഈ പ്രദേശത്തെ പലരും കാന്‍സര്‍ രോഗത്തിന്റെ പിടിയിലാവുകയും മരണപ്പെടുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു.
നിലവില്‍ ഈ പ്രദേശത്ത് ധാരാളംപേര്‍ക്ക് കാന്‍സര്‍ രോഗ പിടിയിലുമാണെന്ന് ഇവര്‍ കണ്ടെത്തിയതായി പറയുന്നു. പല വീടുകളിലും ശിശുമരണങ്ങളും വര്‍ധിച്ചുവരുന്നതും പലര്‍ക്കും വിവാഹശേഷം വര്‍ഷങ്ങളായി കുട്ടികള്‍ ഉണ്ടാകുന്നില്ല എന്നതുമെല്ലാം ടവര്‍ കാരണമാണെന്നാണ് നാട്ടുകാര്‍ക്കുള്ള സംശയം വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലായതിനെത്തുടര്‍ന്ന് ഇന്നലെയാണ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്ത നല്‍കിയിരുന്നത്.