
കുന്ദമംഗലം അക്ഷയ കേന്ദ്രത്തിന് സമീപം തമ്പടിച്ച് തെരുവ് നായ ‘അക്ഷയ സെൻ്ററിലേക്കും പി.എസ്.സി കോച്ചിംഗ് സെന്ററിലേക്കും വരുന്ന നൂറുകണക്കിനാളുകൾ ഇതോടെ ദുരിതത്തിലായി. രണ്ടാഴ്ചയായി നായ പ്രദേശത്ത് തമ്പടിച്ചിട്ട്. കഴിഞ്ഞ ദിവസം തെരുവ് നായ വയോധികയെ കടിച്ചിരുന്നു.
പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ആൾക്കാർ ഒത്ത് ചേരുന്ന ഇടങ്ങളിലും തെരുവ് നായ്ക്കളുടെ കൂട്ടമുണ്ടാകും.കാൽനടയാത്രക്കാർക്കെതിരെ നായ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നതും പതിവാണ്.ഉടനടി നായയെ പിടികൂടണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത്. കുന്ദമംഗലം പെരിങ്ങളം റോഡിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കടകൾക്കും പൊതു ഇടങ്ങളിലും താവളമാക്കിയ നായ്ക്കളുടെ ആക്രമണം ഇപ്പോഴും തുടരുന്നു.പരിചയമില്ലാത്ത ആളുകളെ കാണുമ്പോൾ നായ കുരച്ചു ചാടുകയാണ്. ഭയന്ന് ഓടുന്ന ജനങ്ങൾ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. തെരുവ് നായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

