Trending

പടനിലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്ര‌ക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

കുന്ദമംഗലം : പടനിലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി. വ്യാഴാഴ്ച രാത്രി 11.20യോടെയാണ് സംഭവം. അമ്പലവയലിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന കാർ ആണ് കത്തിയത്. യാത്രക്കാരായ ബിനു, ശൈലേന്ദ്രൻ എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.കാറിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുള്ളവർ ഇറങ്ങിയോടുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരിക്കില്ല. നരിക്കുനി അഗ്‌നി രക്ഷ നിലയത്തിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രാഗിൻ, ബാലു മഹേന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അനൂപ്, സുധീഷ്, മുഹമ്മദ് ആസിഫ്, രഞ്ജിത്ത്, ജിനുകുമാർ, നിഖിൽ, ഹോം ഗാർഡുമാരായ വിജയൻ, മുരളീധരൻ എന്നിവർ ചേർന്നാണ് തീ അണച്ചത്. രണ്ട് യൂനിറ്റ് അഗ്‌നിരക്ഷ സേന യൂനിറ്റ്‌ വന്നിരുന്നു

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!