Trending

യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ

കോഴിക്കോട് മെഡിക്കൽ കോളേജിലെ യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ .ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു. രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം ലേബർ റൂം, ഫോറൻസിക് വിഭാഗം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്സിന് സ്റ്റൈപ്പെൻ്റ് ലഭിച്ചെങ്കിലും ഇവിടെയുള്ളവർക്ക് ലഭ്യമായിട്ടില്ല. സ്റ്റൈപ്പൻഡ് വൈകിയാൽ അത്യാഹിത വിഭാഗത്തിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കുമെന്ന് പിജി ഡോക്ടേഴ്സ് പറഞ്ഞു.അതേസമയം , സ്റ്റൈപ്പൻഡുമായി ബന്ധപ്പെട്ട രേഖകൾ നേരത്തെ തന്നെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!