Trending

സംസ്ഥാനത്ത് കാട്ടാനകൾ ജീവനെടുത്തത് 111 പേരെ; കൂടുതൽ മരണം പാലക്കാട്

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാട്ടാനകൾ കൊന്നത് 111 പേരെ. നാട്ടാനകളുടെ ആക്രമണത്തിൽ 20 പേർക്കും ജീവൻ നഷ്ടമായി. 2020 ജനുവരിമുതൽ 2025 ജനുവരിവരെയുള്ള കണക്കാണിത്. കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുംകൂടുതൽ പേർ മരിച്ചത് പാലക്കാട് ജില്ലയിലാണ്-26. ഇടുക്കിയിൽ 23-ഉം വയനാട്ടിൽ 20-ഉം പേർ മരിച്ചു. പത്തു ജില്ലകളിലാണ് ദുരന്തങ്ങളുണ്ടായത്. നാട്ടാനമൂലമുള്ള ദുരന്തത്തിൽ മരിച്ചവരിലും കൂടുതൽ പാലക്കാട്ടാണ്-അഞ്ചുപേർ.കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഈ കാലയളവിൽ വനംവകുപ്പ് 9.53 കോടി രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ നാട്ടാനകളുടെ ആക്രമണംമൂലം ജീവഹാനി സംഭവിക്കുന്നവർക്ക്‌ സർക്കാർ സാമ്പത്തികസഹായം ഒന്നും നൽകുന്നില്ല. നഷ്ടപരിഹാരം നൽകേണ്ട ബാധ്യത ആന ഉടമകൾക്കാണെന്നാണ് വ്യവസ്ഥ. നാട്ടാനകളുടെ ഇൻഷുറൻസിൽനിന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്.പത്തുലക്ഷം രൂപവരെ ധനസഹായം ലഭിക്കുമെന്ന് ആനയുടമകൾ പറയുന്നു. എന്നാൽ ഈ തുക കൃത്യമായി ലഭിക്കാറില്ലെന്ന് ആനപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ദുരന്തത്തിനിരയാകുന്നവരുടെ കുടുംബാംഗങ്ങൾ സിവിൽ കേസിന് പോകേണ്ടിവരുന്നു. ഇത്തരം കേസുകളിൽ ധനസഹായം ലഭിച്ചോയെന്ന് പരിശോധിക്കാനും സർക്കാരിന് സംവിധാനമൊന്നുമില്ല.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!