എല്ലാ കൊല്ലവും മാർച്ചിലെ മൂന്നാമത്തെ വെള്ളിയാഴ്ച ലോക ഉറക്ക ദിനമായി ആചരിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും ഉറങ്ങുന്നത് അല്ലെങ്കിൽ വിശ്രമം സുപ്രധാന പ്രവർത്തനമായി കണക്കാക്കുന്നു. ഉറക്കത്തിന്റെ കുറവ് രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ തുടങ്ങി പല അസുഖങ്ങൾക്കും കാരണമാകുന്നു. അത് കൊണ്ട് തന്നെ ഉറക്കത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഇങ്ങനെ ഒരു ദിനം.
2008 മുതൽ ലോക ഉറക്ക ദിനം ശ്രദ്ധേയമായ ഒരു ദിനമായി കണക്കാക്കപെട്ടു വരുന്നു. ഹെൽത്ത് കെയർ സ്പെഷ്യലിസ്റ്റുകളുടെ ഒരു കൂട്ടവും ഹെൽത്ത് കെയർ സൊസൈറ്റിയുടെ മെമ്പർമാരും ചേർന്നാണ് ആദ്യമായിട്ട് ഈ ദിനം കൊണ്ടാടാൻ തുടങ്ങിയത്.
ഉറക്കമില്ലായിമയും അത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം, ഉറക്കമില്ലായിമ വരുത്തുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ്
ഈ ദിനം കൊണ്ട് ലക്‌ഷ്യം വെക്കുന്നത്. ഉറക്കമില്ലായിമ എന്ന അവസ്ഥയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാനും ഈ ദിനം ഉപയോഗിക്കുന്നു.
ലോക ഉറക്ക ദിനത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു പേരാണ് വേൾഡ് സ്ലീപ് സൊസൈറ്റിയുടേത് . ഇവരാണ് 2008ൽ ഉറക്ക ദിനത്തിന് തുടക്കം കുറിച്ചത്.
‘നല്ല ഉറക്കം, സൗണ്ട് മൈൻഡ്, ഹാപ്പി വേൾഡ്’ എന്നതാണ് ഉറക്ക ദിനത്തിലെ ഈ വർഷത്തെ പ്രമേയവും മുദ്രാവാക്യവും.