News

കോവിഡ്19: സംസ്ഥാനത്ത് പുതിയ കേസുകളില്ല

കൂടുതൽ പരിശോധനാസൗകര്യം ഏർപ്പെടുത്തും

സംസ്ഥാനത്ത് കോവിഡ്-19 രോഗം പുതുതായി ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 18,011 പേരാണ് രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളത്. 17,743 പേർ വീടുകളിലും 268 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4,353 പേരെ രോഗമില്ലെന്ന് കണ്ട് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. 2,467 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1,807 ഫലം നെഗറ്റീവാണ്.

ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള തയാറെടുപ്പ് നടത്തുന്നുണ്ട്. പരിശോധനയ്ക്കായി കൂടുതൽ സ്ഥലങ്ങളിൽ കേന്ദ്രങ്ങൾ ആരംഭിക്കും. രോഗം ലോകമാകെ വ്യാപിക്കുന്ന സാഹചര്യത്തിൽ നേരിയ ജാഗ്രതക്കുറവ് പോലും ഉണ്ടാകാതിരിക്കാൻ എല്ലാവരും സഹകരിക്കണം.
രോഗപ്രതിരോധത്തിന്റെ പേരിൽ ആരും നിയമം കൈയിലെടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദസഞ്ചാരികളോട് മോശം സമീപനമുണ്ടാകരുത്. അത്തരം സമീപനം നാടിനെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കും. അതിനപ്പുറം, മനുഷ്യത്വം ഹനിക്കപ്പെടുന്ന ഒരനുഭവവും അനുവദിക്കാനാവില്ല.
പലയിടത്തും വിദേശികൾ താമസവും ഭക്ഷണവും ലഭിക്കാതെ ബുദ്ധിമുട്ടുകയും ഒടുവിൽ പോലീസ് ഇടപെട്ട് സഹായം നൽകേണ്ടിവരികയും ചെയ്തതിനാലാണ് ഇത് ആവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പ് ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്. കൂടാതെ ജില്ലാതലത്തിൽ ടൂറിസം രംഗത്തുള്ളവർ ഇതിനായി കൂട്ടായ്മയുണ്ടാക്കിയതും സ്വാഗതാർഹമാണ്.
ഐ.ടി മേഖലയിൽ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നത് വർധിച്ചിട്ടുണ്ട്. ഇതിന് പ്രശ്നമുണ്ടാകാതിരിക്കാൻ വൈദ്യുതിതടസ്സം വരാതിരിക്കാൻ നടപടി സ്വീകരിക്കും.

പാൽ, പത്രവിതരണം തുടങ്ങിയവ നടത്തുന്നവരും, ബ്യൂട്ടിപാർലർ, ബാർബർഷോപ്പ് തുടങ്ങിയയിടങ്ങളിലും ജാഗ്രത പുലർത്തണം. വിമാനത്താവളങ്ങളിൽ എല്ലാവരെയും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!