Trending

പാലോട് പേങ്കല്ലയിൽ കാട്ടാന ആക്രമണം: രണ്ടു പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം പാലോട് പേങ്കല്ലയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. സ്കൂട്ടർ ആന തകർത്തു . നിസാരമായി പരിക്കേറ്റ സുധി , രാജീവ് എന്നിവർ ചികിത്സ തേടി. രാത്രിയിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവാക്കളെയാണ് ആന ആക്രമിച്ചത്. ശാസ്താംനട ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് ഒറ്റയാൻ നിലയുറപ്പിച്ചിരുന്നത്. സ്കൂട്ടർ കണ്ട ഉടൻ ആന പാഞ്ഞടുത്തു. വാഹനം നിലത്തിട്ട് ഓടുന്നതിനിടെ രാജീവിനും സുധിക്കും പരിക്കേറ്റു . പരിക്കേറ്റ ഇരുവരും സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. സ്കൂട്ടറിൻ്റെ ഒരു ഭാഗം ആന തകർത്തു. കഴിഞ്ഞ ദിവസം ഇവിടെ നിന്നും 8 കിലോമീറ്റർ അപുറത്തെ വനത്തിലാണ് ബാബുവിനെ ആന ചവിട്ടികൊന്നത്. പാലോട് പൊലീസും കളത്തൂപ്പുഴ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!