information News

അറിയിപ്പുകൾ

സമയം ദീര്‍ഘിപ്പിച്ചു

ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാരേതര സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിച്ചുവരുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ ജില്ലാ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫെബ്രുവരി 25 വരെ സമയം ദീര്‍ഘിപ്പിച്ചു. നിശ്ചിത മാതൃകയിലുള്ള രജിസ്ട്രേഷന്‍ ഫോറം ഓഫീസില്‍ നിന്ന് നേരിട്ട് കൈപ്പറ്റിയോ www.kozhikodejillapanchayath.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തോ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2372180

ടെണ്ടര്‍

കക്കോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കഡറി ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച 2 ലക്ഷം രൂപയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി ലാബുകളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 22 ഉച്ചക്ക് 2 മണി. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495412420, 7012183563.

അറിയിപ്പ്

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ.ടി.ഐ ഡിപ്ലോമ, ബിടെക്. ഫോണ്‍: 9526415698

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നതും ജില്ലാ പഞ്ചായത്തില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തതുമായ പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റുകള്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണം ചെയ്യുന്നതിന് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലാ പഞ്ചായത്തിലും www.kozhikodejillapanchayath.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370494

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
Ciprofloxacin Hydrochloride Tablets IP 500mg, M/s Karnata Antibiotics and Pharmaceuticals Ltd, Plot No. 14, II Phase, Peenya, Bangalore- 560058, 782620, 05/2023.
Dr. Lipid AS10/150 (Atorvastatin and Aspirin Tablets), M/s Staywell Formulations Pvt Ltd, 162/1, Nalhera, Anantpur, Roorkee, Uttarakhand, SWT20708, 06/2022.
Aspirin Gastro-Resistant Tablets IP 75mg, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, ET1014, 02/2023.
Amoxycillin Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71102, 07/2022.
Para-500(Paracetamol Tablets IP), M/s Kanha Biogenetics Plot No. 1C, EPIP, Phase-I Jharmajri, Baddi, Dist. Solan, Himachal Pradesh, 2110059, 09/2023.
Carvedilol Tablets IP 25mg, M/s. Intas Pharmceuticals Ltd, Samardung Road, Kabrey Block, Namthang, Elaka, South Sikkim, N2101070, 03/2024.
Clopidogrel & Aspirin Tablets IP, M/s. Akums Drugs & Pharmaceuticals Ltd, 19,20,21, Sector 6A, IIE, Sidcul, Ranipur, Haridwar, OBNZ29, 12/2022.
Amoxycillian Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X70037, 03/2022.
Amoxycillian Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71124, 08/2022.
Amoxycillin Oral Suspension IP, M/s Kerala State Drugs & Pharmaceuticals Ltd, Alappuzha, X71097, 07/2022.

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ട്രേഡ്‌സ്മാൻ (ഓട്ടോമൊബൈൽ, ഹൈഡ്രോലിക്‌സ്) തസ്തികയിൽ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈൽ/ ഡീസൽ മെക്കാനിക്ക്, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ ട്രേഡിൽ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എൽ.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾക്കും ഇലക്ട്രിക്കൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി ഇലക്ട്രിക്കൽ വിഭാഗത്തിൽ ഡിപ്ലോമ ഉള്ള ഉദ്യോഗാർഥികൾക്കും ആയി ഫെബ്രുവരി 21ന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. യോഗ്യരായവരുടെ അഭാവത്തിൽ അനുബന്ധ വിഷയത്തിൽ ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0487-2333290.

നിയമസഭയിൽ പൊതുജനങ്ങൾക്കു പ്രവേശനം
നിയമസഭ സമുച്ചയം ഗാലറികൾ, നിയമസഭ മ്യൂസിയം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവേശനനുമതി പുനരാരംഭിച്ചതായി നിയമസഭാ സെക്രട്ടറി അറിയിച്ചു

പട്ടിക പ്രസിദ്ധീകരിച്ചു

ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് II – പട്ടികജാതി, പട്ടികവര്‍ഗകാര്‍ക്ക് മാത്രമായി പ്രത്യേക നിയമനം – കാറ്റഗറി നമ്പര്‍ 250/2020 തസ്തികയുടെ തിരഞ്ഞെടുപ്പിനായി 10.2.2022ന് നിലവില്‍ വന്ന പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!