Entertainment News

മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കി;അസഭ്യം പറച്ചിലും അടിപിടിയും യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍,

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ യുവനടി കാവ്യ ഥാപ്പര്‍ അറസ്റ്റില്‍.പൊലീസിനെ അസഭ്യം പറയുകയും അടിപിടികൂടുകയും ചെയ്ത സംഭവത്തില്‍ ആണ് മഹാരാഷ്ട്ര പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. മദ്യലഹരിയില്‍ നടി ഓടിച്ച കാറിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ അസഭ്യം വിളിക്കുകയും അവരുമായി മല്‍പ്പിടുത്തത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത പൊലീസ്, നടിയെ അറസ്റ്റ് ചെയ്ത്, കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടയ്ക്കുകയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയതാരമാണ് അറസ്റ്റിലായ കാവ്യ ഥാപ്പര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!