അറ്റ്ലാന്റിക് സമുദ്രത്തിൽ അസോറസ് ദ്വീപിന് സമീപം ചരക്കു കപ്പലിന് തീപിടിച്ചു. ഫോക്‌സ്‌വാഗണ്‍ ഉള്‍പ്പെടെയുള്ള വാഹനനിര്‍മാതാക്കളുടെ ആയിരക്കണക്കിന് വാഹനങ്ങളുമായി ‘ദി ഫെലിസിറ്റ് ഏസ്’ എന്ന പനാമ ചരക്കുക്കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോര്‍സ് ദ്വീപിന് സമീപം കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 22 ജീവനക്കാരുണ്ടായിരുന്ന കപ്പലിന് തീപിടിച്ചത്. കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും രക്ഷിച്ചു. വടക്കൻ അറ്റ്ലാന്റ്റിക് സമുദ്രത്തിൽ പോർച്ചുഗലിന് സമീപം അസോറസ് ദ്വീപിനടുത്തായി കപ്പൽ നിന്ന് കത്തുകയാണ്.ഉപേക്ഷിച്ചനിലയിലുള്ള കപ്പല്‍ കടലിലൂടെ ഒഴുകുകയാണ്. കപ്പലിന് തീപിടിച്ചതായുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ ആഡംബര വാഹനങ്ങള്‍ കാറിലുണ്ടായിരുന്നുവെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം കോടികൾ വിലപിടിപ്പുള്ള ആഢംബര കാറുകളും.കപ്പലില്‍ തങ്ങളുടെ 3965 കാറുകള്‍ ഉള്ളതായി ഫോക്‌സ്‌വാഗണ്‍ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.കപ്പലില്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടം ഉണ്ടായതോടെ ബുക്ക് ചെയ്ത വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ വൈകുമെന്ന് വാഹന നിര്‍മാണ കമ്പനികള്‍ അറിയിച്ചു.
ഫെബ്രുവരി പത്തിനാണ് ജർമനിയിലെ എംഡെനിൽ നിന്ന് ഫെലിസിറ്റി എയ്സ് കാറുകളുമായി യാത്ര പുറപ്പെട്ടത്. ബുധനാഴ്ച്ച യുഎസ്സിലെ റോഡ് ഐലൻഡിലുള്ള ഡേവിസ്‌വില്ലെയിൽ എത്തിയേണ്ടിയിരുന്നതാണ്.