മുതിർന്ന മാധ്യമ പ്രവർത്തകനും മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്ററുമായ അസ്സയിൻ കാരന്തൂർ (69) നിര്യാതനായി.കാരന്തൂരിലെ വീടിന് സമീപം വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം വൈകീട്ട് 7.30 ന് കാരന്തൂർ ജുമാമസ്ജിദിൽ.
പരേതനായ പാറപ്പുറത്ത് അവറാന്‍കോയ ഹാജിയുടെ മകനാണ്.
ഭാര്യ:ശരീഫ. മക്കൾ: തൗസിഫ്, ആയിശ സന, ലിൻത് ഫാത്തിമ. മരുമക്കൾ: മോനിഷ് അലി.
സഹോദരങ്ങള്‍: പ്രൊഫ. പി. കോയ, സി പി മുഹമ്മദ് കോയ(ദുബൈ), പി ആലിക്കോയ, ഡോ. അബ്ദുല്‍ അസീസ് (കോയമ്പത്തൂര്‍), പി ഹബീബ് (ദുബൈ).