information

അറിയിപ്പുകള്‍

കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന്
രജിസ്ട്രഷന്‍ വകുപ്പിന്റെ കോഴിക്കോട് രജിസ്ട്രഷന്‍ കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. നിര്‍മാണം പൂര്‍ത്തിയായ എട്ട് ഓഫീസ് മന്ദിരങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും
10 ഓഫീസ് മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ജില്ലയില്‍ പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, ചാത്തമംഗലം, ഫറോക്ക്, വില്യാപ്പള്ളി, വെസ്റ്റ്ഹില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, കോഴിക്കോട് രജിസ്ട്രേഷന്‍ കോംപ്ലക്സ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്. രജിസ്ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ രജിസ്ട്രാര്‍ ഓഫീസിനു സമീപം വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി എന്നിവര്‍ പങ്കെടുക്കും.
സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
പയ്യോളിയിലെ സബ്ബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിന്റെ  പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ഫെബ്രു.18) നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. രജിസ്ട്രേഷന്‍- പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. വടകര എം.പി. മുരളീധരന്‍ മുഖ്യാതിഥിയാകും. ചടങ്ങില്‍ പയ്യോളി നഗരസഭ അധ്യക്ഷ വി.ടി.ഉഷ, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു.വി.കെ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. സബ്ബ് രജിസ്റ്റര്‍ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് പ്രശാന്ത്.ആര്‍ നന്ദിയും പറയും.  

‘മിഷന്‍ തെളിനീര്‍’ ജില്ലാതല ഉദ്ഘാടനംഇന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കറുത്തേടത്ത് പറമ്പ് കുളം ശുചീകരിച്ചുകൊണ്ട് ‘മിഷന്‍ തെളിനീര്‍’ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇന്ന് (ഫെബ്രു.18) നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു എന്നിവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ഹരിത കേരളമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഒരു പ്രധാന കുളം ഏറ്റെടുത്ത് ശുചീകരിച്ച് സൗന്ദര്യവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി.  

സൗജന്യ പരിശീലനം അപേക്ഷ തീയതി നീട്ടി
പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയില്‍ 20 നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈത്തണ്‍ പ്രോഗ്രാമിംഗ്: നാലു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ബി.ടെക്/എം.സി.എ/എം.എസ്സ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. 
ഐ.ടി. ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിംഗ്: മൂന്നു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ, ബി.ഇ/ബി.ടെക്/ എം.സി.എ/എം.എസ്സ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. ഐ.ടി. ബേയ്‌സ്ഡ് ബിസിനസ് മാനേജെന്റ്: ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ ബി.ഇ/ബി.ടെക്/ എം.സി.എ/എം.എസ്സ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. 
വിഷ്വല്‍ ഇഫക്ട്‌സ് ആന്റ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്റ് വിഷല്‍മീഡീയ: ആറു മാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ബി.എഫ്.എ പാസ്സായവര്‍ക്കോ ബി.ടെക്/എം.സി.എ/എം.എസ്സ്.സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.  
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.cybersri.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനകം സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ, തിരുവനന്തപുരം-695015 എന്ന വിലാസത്തില്‍ ലഭിക്കണം.  പൂരിപ്പിച്ച അപേക്ഷകള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കാം. ഫോണ്‍: 0471 2933944, 9447401523, 9947692219.

പദ്ധതി രൂപീകരണ യോഗം 22 ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 പദ്ധതി രൂപീകരണവും, 2019-20 വാര്‍ഷിക പദ്ധതി നിര്‍വ്വഹണവും അവലോകനം ചെയ്യുന്നതിനായി ഫെബ്രുവരി 22 ന് രാവിലെ 11 ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്‍മാരുടേയും സെക്രട്ടറിമാരുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ക്ഷീര സംഗമം: പോസ്റ്റല്‍ കവര്‍ പ്രകാശനം 19 ന്
സംസ്ഥാന ക്ഷീര കര്‍ഷക സംഗമം -2020 പരിപാടിയുടെ പ്രചാരണാര്‍ത്ഥം നടത്തുന്ന ക്ഷീര സംഗമത്തിന്റെ ലോഗോയോടു കൂടിയ പോസ്റ്റല്‍ കവര്‍ പ്രകാശനം കോഴിക്കോട് മാനാഞ്ചിറ ഹെഡ് പോസ്റ്റോഫീസ് ഹാളില്‍ നാളെ (ഫെബ്രുവരി 19) രാവിലെ 11 മണിക്ക് നടക്കും.

അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് വനിതാശിശു വികസന ഓഫീസിന്റെ കീഴില്‍ മഹിള ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനമാരംഭിക്കുന്ന ഡിസ്ട്രിക്റ്റ് ലവല്‍ സെന്‍ട്രല്‍ ഫോര്‍ വുമണില്‍ കരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികളിലേക്ക് 35 പ്രായപരിധിയുളള യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക് ഹ്യുമാനിറ്റീസ്/ സോഷ്യല്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും, വനിതകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ നിര്‍വഹണം നടത്തിയുള്ള പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഹ്യുമാനിറ്റീസ്/ സോഷ്യല്‍ വര്‍ക്ക് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ള, വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത് പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പരിചയം, വയസ് എന്നിവ  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 20ന് വൈകിട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിതാശിശു വികസന ഓഫീസില്‍ എത്തിക്കണം. അപേക്ഷ ഫോം ജില്ലാ വനിതാശിശു വികസന ഓഫീസില്‍ നിന്നോ ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0495 2370750.


അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
പേരാമ്പ്ര ഐ.സി.ഡിഎസ് പ്രോജക്ടിനു കീഴിലെ ചക്കിട്ടപാറ, ചെറുവണ്ണൂര്‍, കായണ്ണ, നൊച്ചാട് എന്നീ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്സായതും, അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായവരും 18 നും 46 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫെബ്രുവരി 26 ന് വൈകീട്ട് അഞ്ച് മണിവരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിസരത്തുളള ഐ.സി.ഡിഎസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0496 2612477.

ഭൂമി ലേലം
കോഴിക്കോട് താലൂക്കില്‍ കടലുണ്ടി വില്ലേജില്‍ റി.സ. 85/1 ല്‍പ്പെട്ട 05 സെന്റ് ഭൂമിയുടെ ലേലം ഫെബ്രുവരി 20 ന് 11.30 ന് കടലുണ്ടി വില്ലേജ് ഓഫീസില്‍ നടക്കും.

കോഴിക്കോട് താലൂക്കില്‍ താഴേക്കോട് വില്ലേജില്‍ താഴേക്കോട് ദേശത്ത് റി.സ. 16 ല്‍ പ്പെട്ട 04 സെന്റ് സ്ഥലം ഫെബ്രുവരി 25 ന് രാവിലെ 11.30 ന് താഴേക്കോട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്‍ വില്ലേജില്‍ റീ സ. 77 ല്‍ ഉള്‍പ്പെട്ട 5.36 സെന്റ് ജപ്തി ചെയ്ത ഭൂമിയും കുഴിക്കൂറും ഫെബ്രുവരി 27 ന് രാവിലെ 11.30 ന് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!