National News

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാനുള്ള അപേക്ഷയില്‍ ഇടപെടില്ല; തീരുമാനമെടുക്കേണ്ടത് പൊലീസെന്നും സുപ്രീം കോടതി

റിപബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന അപേക്ഷയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനം പൊലീസിന്റെ വിഷയമാണെന്നും തീരുമാനമെടുക്കേണ്ടത് പൊലീസാണെന്നും സുപ്രീംകോടതി ഡല്‍ഹി പൊലീസിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ റിപബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് തടയണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. റിപബ്ലിക് ദിന ആഘോഷങ്ങളെ തടസപ്പെടുത്തുന്ന റാലിയോ പ്രതിഷേധങ്ങേളാ രാജ്യത്തെ നാണംകെടുത്തുമെന്ന് ഡല്‍ഹി പൊലീസ് മുഖേന സുപ്രീംകോടതിയെ കേന്ദ്രം അറിയിക്കുകയായിരുന്നു. റിപബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് ട്രാക്ടര്‍ മാര്‍ച്ച്, ട്രോളി മാര്‍ച്ച്, വാഹന ജാഥ, മറ്റു രീതിയിലുള്ള പ്രതിഷേധങ്ങള്‍ അതിനാല്‍ നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, 1000 ട്രാക്ടറുകളുടെ റാലി നടത്തുമെന്നും രാജ്പഥിലെ റിപബ്ലിക് ദിന പരേഡ് തടസപ്പെടുത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കും. 50 കിലോമീറ്ററാകും പരേഡ്. ഡല്‍ഹി -ഹരിയാന പൊലീസ് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറുമായി നിരന്തരം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷക സംഘടനകളുടെ തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!