ഹ്രസ്വകാല പരിശീലന പരിപാടി
സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സഹകരണ സംഘങ്ങളിലെ മിനിസ്റ്റിരീയല്‍ ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റിനും വേണ്ടി ജനുവരി 20 മുതല്‍ 24 വരെ പുന്നപ്ര വാടയ്ക്കല്‍ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസില്‍ ഹ്രസ്വകാല പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 0477 2266701, 2970701, 9447729772, 9497221291.
വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്
കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് ഫെബ്രുവരി 26, 27 തീയതികളില്‍ ക്യാമ്പ് സിറ്റിങ് നടത്തുന്നു. എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസിലാണ് സിറ്റിങ്.
കുടുംബസംഗമവും അദാലത്തും 20 ന്
സ്വപ്ന ഭവന സംഗമം 2020 ലൈഫ് പി.എം.എ.വൈ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 20 ന് രാവിലെ 10 മണിക്ക് വടകര നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വടകര എം.എല്‍.എ സി കെ നാണു അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍, സെക്രട്ടറി അരുണ്‍രംഗന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൗണ്‍സിലര്‍ : കൂടിക്കാഴ്ച 21 ന്
മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട് എച്ച്.ഡി.എസ്സിന് കീഴില്‍ പീഡിയാട്രിക് കൗണ്‍സിലറുടെ ഒരു ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമനം പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രം. യോഗ്യത: എംഎസ്ഡബ്ല്യൂ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 21 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
പന്തലായനി ഐ.സി.ഡി.എസ് പ്രോജക്ടിലെ 116 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 23ന് ഉച്ച തിരിഞ്ഞ് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496-2621612, 8281999298.
തന്തൂര്‍ കുക്ക് : അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പുതുതായി ആരംഭിക്കുന്ന തന്തൂര്‍ കുക്ക് ഇരുപത് ദിവസത്തെ സംരഭകത്വ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ്സ് പാസ്സായ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ആയിരം രൂപ സ്‌റ്റൈപ്പന്റ് എന്നിവ ലഭിക്കും. താല്പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസം, തിരിച്ചറിയല്‍ കാര്‍ഡ്/ബാങ്ക് പാസ് ബുക്ക് എന്നിവയുടെ അസ്സല്‍ രേഖകളും, പകര്‍പ്പുകളുമായി കോഴിക്കോട് വരക്കല്‍ ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസില്‍ ജനുവരി 24 ന് 10 മണിക്ക് എത്തണം. ഫോണ്‍ 2385861.
സപ്ലൈകോ നെല്ല് സംഭരണം 31 വരെ
സപ്ലൈകോ നെല്ല് സംഭരണം 2019-20 സീസണ്‍ രണ്ടാംവിള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനവരി 31 വരെ ഉണ്ടാകുമെന്ന് കോഴിക്കോട് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് നേരിട്ട് രജിസ്ട്രേഷന്‍ നടത്താം. വെബ്സൈറ്റ് www.supplycopaddy.in. കര്‍ഷകര്‍ പേര്, മേല്‍വിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വേ നമ്പര്‍, മൊബൈല്‍ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്ട്രേഷന്‍ നടത്താം. ഉമ, ജ്യോതി, മട്ട വെളള എന്നിവയ്ക്ക് പ്രത്യേകം രജിസ്ട്രേഷന്‍ ചെയ്യണം. താല്‍ക്കാലികകൃഷിയാണെങ്കില്‍ ഭൂവുടമയുടെ പേരും വിലാസവും ഉള്‍പ്പെടുത്തി നിശ്ചിതമാതൃകയിലുളള സത്യവാങ്മൂലം (മാതൃക വെബ്സൈറ്റില്‍ ലഭിക്കും) 200 രൂപയുടെ മുദ്രപത്രത്തില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് അനുബന്ധ രേഖകള്‍ സഹിതം കൃഷിഭവനില്‍ ഏര്‍പ്പിക്കണം. വിതച്ചു 50 ദിവസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തികരിച്ചിരിക്കണം. നെല്ല് സംഭരണ വില കിലോഗ്രാമിന് 26.95 രൂപ. നെല്ല് സംഭരിക്കുന്ന തീയതി സംഭരണ കേന്ദ്രം എന്നിവ കര്‍ഷകരെ നേരിട്ട് അറിയിക്കും. സപ്ലൈകോക്ക് നെല്ല് നല്‍കുന്ന കര്‍ഷകര്‍ ബില്ല് ലഭിച്ചാലുടന്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കില്‍ എല്പിക്കണം. വായ്പ നടപടികള്‍ പൂര്‍ത്തിയാക്കി നെല്ലിന്റെ തുക കൈപ്പറ്റാം. കുടുതല്‍ വിവരങ്ങള്‍ക്ക് 9946089784, 9446638495.
നോര്‍ക്ക എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ്വാഗ്ദാന കത്ത് കൈമാറി
സൗദി അറേബ്യയിലെ അല്‍മോവാസാറ്റ് മെഡിക്കല്‍ സര്‍വ്വീസിലേയ്ക്ക് തിരുവനന്ത പുരം നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റില്‍ 13 നഴ്സിംഗ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത കത്ത് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൈമാറി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 77,000 രൂപ (4050 സൗദി റിയാല്‍) ശമ്പളവും സൗജന്യ താമസവും, ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.
അല്‍മോവാസാറ്റ് മെഡിക്കല്‍ സര്‍വ്വീസിലേയ്ക്ക് റിക്രൂട്ട്മെന്റ് ഓണ്‍ലൈനായാണ് നടത്തുന്നത്. ഇതുവരെ 13 റിക്രൂട്ട്മെന്റുകളിലായി 150 ഓളം നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന ഈ ആശുപത്രിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. 60 ഓളം പേര്‍ ഇതിനോടകം ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റിന്റെ ഭാഗമായി അനുബന്ധ സേവനങ്ങളായ അറ്റസ്റ്റേഷന്‍, മെഡിക്കല്‍ ചെക്കപ്പ്, വിസ സ്റ്റാമ്പിംഗ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് തുടങ്ങിയവ ഉടന്‍ പൂര്‍ത്തിയാക്കും. എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സര്‍വ്വീസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ norkaksa19@gmail.com ലേയ്ക്ക് ബയോഡേറ്റ സമര്‍പ്പിക്കാം.
നോര്‍ക്ക റൂട്ട്സില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജീവനക്കാര്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സ് ജീവനക്കാരനായ അനില്‍ തൃക്കാക്കര കവിത ചൊല്ലി. ജനറല്‍ മാനേജര്‍ ഡി. ജഗദീശ്, റിക്രൂട്ട്മെന്റ് മാനേജര്‍ അജിത്ത് കോളശ്ശേരി, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ എന്‍. വി. മത്തായി, ഹോം ആതന്റിക്കേഷന്‍ ഓഫീസര്‍ ഗീതകുമാരി, ഫിനാന്‍സ് മാനേജര്‍ നിഷാ ശ്രീധര്‍ തുടങ്ങിയവരും ജീവനക്കാരും പങ്കെടുത്തു.
ബോധവല്‍കരണ ക്ലാസ്സ് 21 ന്
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം ക്ലാസ്സ് നടത്തുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ചില്ലറ മരുന്നു വ്യാപാരികള്‍ക്കും രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ക്കുമായി നാര്‍ക്കോട്ടിക് മരുന്നുകളുടെയും, ആന്റി ബയോട്ടിക് മരുന്നുകളുടെയും ദുരുപയോഗം തടയുന്നതിലേക്കായി ബോധവല്‍കരണ ക്ലാസ്സ്. ജനുവരി 21 ന് ജെ.ഡിടി ഇസ്ലാം കോളേജ് ഓഫ് നഴ്സിങിലെ ഓഡിറ്റോറിയത്തില്‍ ക്ലാസ്സ് നടത്തുമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ഒരു മണിവരെ വ്യാപാരികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണി വരെ ഫാര്‍മസിസ്റ്റുകള്‍ക്കുമായിരിക്കും ക്ലാസ്സ്. കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വ്യാപാരികളും ഫാര്‍മസിസ്റ്റുകളും പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
സ്പോര്‍ട്സ് ഹോസ്റ്റല്‍ പ്രവേശനം
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലെ സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകളിലേക്കും പ്രവേശനം നടത്തുന്നു. 2020-21 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ തലത്തില്‍ ഏഴ്, എട്ട് ക്ലാസ്സുകളിലേക്കും പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കുമാണ് പ്രവേശനം. കായിക താരങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള പ്രാരംഭ സെലക്ഷന്‍ കോഴിക്കോട് ജില്ലയിലുള്ള കൂട്ടികള്‍ക്ക് ജനുവരി 21ന് ഗവ:ഫിസിക്കല്‍ എഡുക്കേഷന്‍ ഗ്രൗണ്ടില്‍ നടത്തും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, എന്നീ പോര്‍ട്സ് ഇനങ്ങളിലാണ് ജില്ലാ തെരെഞ്ഞെടുപ്പ് നടത്തുക. മറ്റു കായിക ഇനത്തിലുള്ളവര്‍ക്ക് നേരിട്ട് സോണല്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാം. കായിക താരങ്ങള്‍ 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവരായിരിക്കണം. ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്നാം സ്ഥാനം നേടിയവര്‍ക്കും ഒന്‍പതാം ക്ലാസ്സില്‍ പ്രവേശനം ലഭിക്കുന്നതിന് പങ്കെടുക്കാം. പ്ലസ് വണ്‍ ഹോസ്റ്റല്‍ സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ വ്യക്തിഗത ഇനത്തില്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും ടീമിനത്തില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തവരുമായിരിക്കണം.ഹോസ്റ്റല്‍ സെലക്ഷന്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാന തലത്തില്‍ മെഡല്‍ നേടിയവരായിരിക്കണം. താല്‍പര്യമുള്ളവര്‍ രാവിലെ 8.30ന് സ്പോര്‍ട്സ് കിറ്റ്, ജനനസര്‍ട്ടിഫിക്കറ്റ് (ഏത് ക്ലാസ്സില്‍ പഠിക്കുന്നുവെന്നത് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയത്) യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവയുമായി സെന്ററില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് മാനാഞ്ചിറയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2722593.

