പഞ്ചായത്ത് ലൈസൻസോ ഫുഡ് സേഫ്റ്റി ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലാതെ തെരുവ് കച്ചവടം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. വ്യാപരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മലിന് നിവേദനം നൽകി. എം.കെ. സുഭാഷ്, ഇ.പി. അൻവർ സാദത്ത്, ഇ. ഷിജു, നാസർ കാരന്തൂർ, അക്ബർഷാ എന്നിവർ സംബന്ധിച്ചു.