വാഷിങ്ടണ്‍: യുഎസിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. യുഎസ് സംസ്ഥാനമായ വിസ്‌കോണ്‍സിനിലെ അബന്‍ഡന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂളില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥി തന്നെയാണ് വെടിവെപ്പ് നടത്തിയത്. ഒരു ടീച്ചറും മറ്റൊരു വിദ്യാര്‍ഥിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 17-കാരിയായ വിദ്യാര്‍ഥിനിയാണ് വെടിയുതിര്‍ത്തത് എന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്ലാസിലിരിക്കുമ്പോഴാണ് കുട്ടി ടീച്ചര്‍ക്കും സഹപാഠികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. അക്രമം നടത്തിയ വിദ്യാര്‍ഥിയെയും സംഭവസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതായി മാഡിസണ്‍ പൊലീസ് ചീഫ് ഷോണ്‍ ബാര്‍ണസ് പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വിദ്യാര്‍ഥി ആക്രമണം നടത്താന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.