തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമീഷന്റെ പ്രത്യേക നിര്‍ദേശമുള്ളതിനാല്‍ ആയുധ ലൈസന്‍സ് ഉടമകള്‍ ആയുധങ്ങള്‍ അതത് പൊലീസ് സ്‌റ്റേഷനുകളില്‍ സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്‍സുകളില്‍ ഉള്‍പ്പെട്ടവ, ബാങ്കുകളിലെ സുരക്ഷാ ഗാര്‍ഡുമാര്‍/റീട്ടെയിനറായി ജോലി ചെയ്യുന്നവര്‍, പ്രത്യേക അപേക്ഷ പ്രകാരം ഇളവ് അനുവദിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം. തുടര്‍നടപടികള്‍ക്കായി കോഴിക്കോട് സിറ്റി, റൂറല്‍ പൊലീസ് മേധാവിമാരെ ഉള്‍പ്പെടുത്തി സ്‌ക്രീനിങ് കമ്മിറ്റിയും രൂപവത്കരിച്ചു.
പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 0495 2371916, 9947405454, 9744067108, 9747100228 നമ്പറുകളില്‍ അറിയിക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
ദേശീയ യുവോത്സവം: ജില്ലാതല സ്‌ക്രീനിങ് 29ന്
2026 ജനുവരി 9 മുതല്‍ 12 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യുവോത്സവം മത്സരങ്ങളുടെ ജില്ലാതല സ്‌ക്രീനിങ് നവംബര്‍ 29ന് കോഴിക്കോട് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം
ഓഫീസര്‍ അറിയിച്ചു. നാടോടി നൃത്തം (ഗ്രൂപ്പ്) നാടോടിപ്പാട്ട് (ഗ്രൂപ്പ്), പെയിന്റിങ്, പ്രസംഗം (ഇംഗ്ലീഷ്/ഹിന്ദി), കഥാരചന (ഇംഗ്ലീഷ്/ഹിന്ദി), കവിതാരചന (ഇംഗ്ലീഷ് /ഹിന്ദി) എന്നീ ഇനങ്ങളിലാണ് മത്സരം.
വാഹന ലേലം
ജില്ലാ വ്യവസായ കേന്ദ്രത്തിലെ 2010 മോഡല്‍ മാരുതി ഈക്കോ വാഹനം ഡിസംബര്‍ രണ്ടിന് രാവിലെ 11ന് ഓഫീസ് കോമ്പൗണ്ടില്‍ (ഗാന്ധി റോഡ്, വെള്ളയില്‍) ലേലം ചെയ്യും. ഫോണ്‍: 0495-2766035.

