Announcements information

അറിയിപ്പുകൾ

ത്രിവത്സര എൽ.എൽ.ബി. ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം 2023-24 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ മോപ്- അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് നവംബർ 21 ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷ നൽകാം. പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ത്രിവത്സര എൽ.എൽ.ബി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം അതത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശന നടപടികളിൽ പങ്കെടുക്കണം. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പി.എൻ.എക്‌സ്. 5514/2023ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാംതിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ (CET) സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റ് ഡിസംബർ നാല്, ഒമ്പത് തീയതികളിൽ ‘Unveiling the Latest Advancements in Material Characterization for Civil Engineering’ എന്ന പേരിൽ ഡിടിഇ-സ്‌പോൺസേഡ് ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി.) സംഘടിപ്പിക്കുന്നു. കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളിൽ നിന്നുള്ള പ്രഗത്ഭരുടെ പാനലാണ് വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്നത്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ https://forms.gle/wtgBTYEyCWaWgMRp6. ലിങ്ക് വഴി 23നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.cet.ac.in.പി.എൻ.എക്‌സ്. 5515/2023 താത്ക്കാലിക രജിസ്ട്രേഷൻ നേടണം2018 ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ടിനു കീഴിൽ വരുന്ന കേരളത്തിലെ മോഡേൺ മെഡിസിൻ, ഡെന്റൽ, ലബോറട്ടറി, ഡയഗ്‌നോസ്റ്റിക്ക് സർവീസ് എന്നിവയുമായി ബന്ധപ്പെട്ട ക്ലിനിക്കൽ സ്ഥാപനങ്ങൾക്കുള്ള താത്കാലിക രജിസ്ട്രേഷൻ ഡിസംബർ 31 ന് അവസാനിപ്പിക്കാൻ കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. 01.01.2019 മുൻപ് നിലവിൽ വന്നതും താത്കാലിക രജിസ്ട്രേഷൻ ഇനിയും നേടിയിട്ടില്ലാത്തതുമായ ക്ലിനിക്കൽ സ്ഥാപനങ്ങൾ 31 നകം താത്ക്കാലിക രജിസ്ട്രേഷൻ നേടണം. 2024 ജനുവരി 1 മുതൽ പിഴ ഈടാക്കും. ഇതിനുശേഷം ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയുടെ അനുവാദവുമുണ്ടെങ്കിൽ മാത്രമേ സ്ഥിര രജിസ്‌ട്രേഷൻ ലഭിക്കൂ. 01.01.2019 നു ശേഷം നിലവിൽ വന്ന സ്ഥാപനങ്ങൾ സ്ഥിര രജിസ്‌ട്രേഷൻ എടുക്കണം.പി.എൻ.എക്‌സ്. 5516/2023നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാൻ അവസരം 2023-24 അധ്യയന വർഷം സംസ്ഥാനത്തെ മെഡിക്കൽ കോഴ്‌സുകളായ ആയുർവേദ (BAMS) ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്‌സുകളിൽ പ്രവേശനത്തിനായി നവംബർ 10 ലെ വിജ്ഞാപന പ്രകാരം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് KEAM – 2023 ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് നീറ്റ് (യു.ജി) 2023 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് നവംബർ 17 വൈകുന്നേരം നാല് മണി വരെ അവസരം. www.cee.kerala.gov.in ൽ ഇതിനുള്ള സൗകര്യമുണ്ട്. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം സമർപ്പിക്കാത്ത അപേക്ഷകരെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച രേഖകളോ അപേക്ഷകളോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ പ്രോസ്‌പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഹെൽപ് ലൈൻ നമ്പർ : 0471-2525300.പി.എൻ.എക്‌സ്. 5517/2023 ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം തിരുവനന്തപുരം ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെന്റിസ്‌റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്‌റ്റ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽ താത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും. ഉദ്യോഗാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി/ ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.പി.എൻ.എക്‌സ്. 5518/2023പ്ലേസ്‌മെന്റ് ഡ്രൈവ് 28 ന് കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 28 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബെറ്റർ ബീൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിങ്ഫിഷർ എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എമ്പയർ മോട്ടോഴ്‌സ് എന്നീ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, +2, എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഉദ്യോഗാർഥികൾ 27 ന് ഉച്ചക്ക് 1 മണിക്ക് മുൻപ് https://bit.ly/49yaE6p എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.പി.എൻ.എക്‌സ്. 5519/2023 10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി എസ്.എ.ടി. ആശുപത്രി* സർക്കാർ മേഖലയിലെ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്മോ വിജയകരമാകുന്നത് ഇതാദ്യംഗുരുതരമായ എ.ആർ.ഡി.എസിനൊപ്പം അതിവേഗം സങ്കീർണമാകുന്ന ന്യുമോണിയയും ബാധിച്ച തിരുവനന്തപുരം വാവറ അമ്പലം സ്വദേശിയായ 10 വയസുകാരിയെ എക്മോ ചികിത്സയിലൂടെ രക്ഷപ്പെടുത്തി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ മേഖലയിൽ ശിശുരോഗ വിഭാഗത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന് എക്മോ വിജയകരമായി നടത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം ചെലവുവരുന്ന ചികിത്സ സർക്കാർ പദ്ധതിയിലൂടെ സൗജന്യമായാണ് എസ്.എ.ടി.യിൽ ലഭ്യമാക്കിയത്. ചികിത്സയും പരിചരണവും നൽകിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.ഒക്ടോബർ 13നാണ് കുട്ടിയെ പനിയും ശ്വാസതടസവും കാരണം എസ്. എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ ശ്വസിയ്ക്കാൻ ബുദ്ധിമുട്ടുന്ന കുഞ്ഞിനെ വെന്റിലേറ്റർ സപ്പോർട്ട് നൽകി തുടർചികിത്സ ആരംഭിച്ചു. എന്നാൽ വെന്റിലേറ്ററിന്റെ സഹായം നൽകിയിട്ടും കുട്ടിയുടെ ശ്വാസകോശത്തിന് 65% ഓക്സിജനേ തലച്ചോറിലേയ്ക്കും മറ്റ് അവയവങ്ങളിലേയ്ക്കും എത്തിക്കുവാൻ കഴിയുമായിരുന്നുള്ളൂ. അടുത്ത ഏതാനം മണിക്കൂറിനുള്ളിൽ കുട്ടിയുടെ മറ്റ് ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലാകാൻ തുടങ്ങി.ഈ ഘട്ടത്തിൽ കൂട്ടിയുടെ ജീവൻ രക്ഷിക്കാൻ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് എക്മോ മാത്രമായിരുന്നു മുന്നിലുള്ള മാർഗം. എക്മോ ചികിത്സയിൽ ശരീരത്തിൽ നിന്ന് രക്തം പുറത്തെടുക്കുകയും ശരീരത്തിന് പുറത്ത് ഓക്സിജൻ നൽകുകയും ശരീരത്തിലേയ്ക്ക് ഓക്സിജൻ അടങ്ങിയ രക്തം മടക്കി നൽകുകയും ചെയ്യുന്നു.13ന് രാത്രി 09.30ന് അഡ്മിറ്റായ കുട്ടിയ്ക്ക് 14ന് രാത്രി 11.30 മണിയോടു കൂടി എക്മോ ചികിത്സ ആരംഭിച്ചു. ശ്വാസകോശത്തിന്റെ കാര്യക്ഷമത പതുക്കെ മെച്ചപ്പെട്ടുവരുകയും 10 ദിവസത്തിന് ശേഷം എക്മോ ചികിത്സ നിർത്തുകയും ചെയ്തു. തുടർന്ന് വെന്റിലേറ്റർ ചികിത്സ 28 വരെ തുടരുകയും ചെയ്തു. പിന്നീട് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ഓക്സിജൻ സഹായമില്ലാതെ ശ്വസിക്കാനും കഴിഞ്ഞു. പൂർണ ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ ഉടൻ ഡിസ്ചാർജ് ചെയ്യും.എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദുവിന്റെ ഏകോപനത്തിൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജി.എസ്. ബിന്ദു, യൂണിറ്റ് ചീഫ് ഡോ. സനുജ സരസം, പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. ഷീജ സുഗുണൻ, ഡോ. രേഖാ കൃഷ്ണൻ, ഐ.സി.യു.വിലെ സീനിയർ, ജൂനിയർ റെസിഡന്റുമാർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. ലക്ഷ്മി, എസ്.എ.ടി. സി.വി.ടി.എസ്. ടീം, ഡോ. വിനു, ഡോ. നിവിൻ ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ അമ്പിളി ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള പി.ഐ.സി.യുവിലേയും സി.വി.ടി.എസ്. ഐ.സി.യു.വിലേയും നഴ്സിംഗ് ഓഫീസർമാർ, പെർഫ്യൂഷനിസ്റ്റുകൾ, മറ്റ് ജീവനക്കാർ തുടങ്ങി എല്ലാവരുടേയും ആത്മാർത്ഥ പരിശ്രമമാണ് അത്യന്തം വെല്ലുവിളി നിറഞ്ഞ എക്മോ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്.പി.എൻ.എക്‌സ്. 5520/2023–Please download attachments.with regards,Information Officer, Press ReleaseInformation – Public Relations Departmenthttp://prd.kerala.gov.in/pressrelease–You received this message because you are subscribed to the Google Groups “State Press Release PRD” group.To unsubscribe from this group and stop receiving emails from it, send an email to io-pressrelease-prd+unsubscribe@googlegroups.com.To view this discussion on the web visit https://groups.google.com/d/msgid/io-pressrelease-prd/CA%2BM1Eb7j0m%3Dfgm7g6Co-M6jxyvwMXZU2gENC37EbSQq3o7-_sA%40mail.gmail.com.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!