കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2,4,5,7 വാര്‍ഡുകളിലൂടെ കടന്നു പോവുന്ന കുമ്മങ്ങോട്ടുതാഴം-തെറ്റത്തുതാഴം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ താല്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന് കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കാൻ മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം മൂന്ന് മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് നേരിട്ടോ 0496 2555225, 9562246485 എന്നീ ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തി
സമയങ്ങളിലോ അറിയാവുന്നതാണ്.
ജെപിഎച്ച്എൻ തസ്തികയിൽ ഇന്റർവ്യൂ നടത്തുന്നു
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ:ആശാഭവൻ (സ്ത്രീ), മായനാട് സ്ഥാപനത്തിൽ ജെപിഎച്ച്എൻ തസ്തികയിൽ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. നവംബർ 29 ന് രാവിലെ 11 മണിക്ക് ഗവ:ആശാഭവൻ (സ്ത്രീ) സ്ഥാപനത്തിലാണ് ഇന്റർവ്യൂ. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :0495 -2358876
അറിയിപ്പ്
കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ Gr.II ( എൽഡിവി ഡ്രൈവർ കം ഓഫീസ് -അറ്റന്റന്റ് ) ( ബൈ ട്രാൻസ്ഫർ കാറ്റഗറി നമ്പർ: 020/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഒക്ടോബർ 13 ന് നിലവിൽ വന്നചുരുക്കപ്പട്ടികയുടെ പകർപ്പ് പ്രസിദ്ധീകരിച്ചതായി പിഎസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
തീയ്യതി നീട്ടി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022 – 23 വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബർ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോറം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. (kmtwwfb.org) കൂടുതൽ വിവരങ്ങൾക്ക് : 0495 2767213
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളജിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് എ ഇ ആന്റ് ഐ വിഭാഗത്തിലെ പ്രോജക്ട് ലാബ് ആന്റ് സിഗ്നല്‍ പ്രോസസിംഗ് ലാബിലേക്ക് 3 കെ.വി.എ ഓഫ്‌ലൈന്‍ യു.പി.എസ് (2 എണ്ണം) വാങ്ങുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം 2.30 ന് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് 0495 2383220, 0495 2383210.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് (ഉറുദു) കാറ്റഗറി നമ്പര്‍ 510/2019 തസ്തികയുടെ തെരെഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ക്ക് 0495 2371971.
ഫയര്‍മാന്‍; ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിലെ ഫയര്‍മാന്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 139/2019), ഫയര്‍മാന്‍ ട്രെയിനി എൻ സി എ -എസ് സി സി സി (കാറ്റഗറി നമ്പര്‍ 359/2019) തസ്തികയിലേക്കുള്ള തെരെഞ്ഞെടുപ്പിനായി 2022 ജൂലൈ 15, ആഗസ്റ്റ് 19 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായികതാ പരീക്ഷയും നടക്കും. നവംബര്‍ 28,29,30, ഡിസംബര്‍ 1,2,5,6,7,8,9 തിയതികളില്‍ കോഴിക്കോട് പെരുവയല്‍ സെന്റ് സേവിയേഴ്‌സ് എല്‍.പി ആന്റ് യു.പി സ്‌കൂള്‍ ഗ്രൗണ്ടിലും ഡിസംബര്‍ 2,3,5,6,7,8,9 തിയതികളില്‍ ഈസ്റ്റ് ഹില്‍ ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടിലുമായി നടക്കും. രാവിലെ 6 മണി മുതലാണ് ആരംഭിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗൺലോഡ് ചെയ്ത് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം കൃത്യസമയത്ത് തന്നെ കായികക്ഷമതാ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം. നിശ്ചിത തീയതിയില്‍ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതല്ലെന്ന് പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2371500.