കാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സർക്കാരിൻറെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് കാവ് സംരക്ഷണ സമിതി. അന്തിത്തിരി വെക്കാനും പ്രാഥമിക ചിലവുകൾ നടത്തിക്കൊണ്ടു പോകാനും പ്രയാസപ്പെടുന്ന മുഴുവൻ ചെറുകിട കാവുകൾക്കും ആചാര അനുഷ്ഠാനങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിനും ദൈനംദിന ചടങ്ങുകൾ നടത്തി കൊണ്ടുപോകാനും സർക്കാരിൻറെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യു സി രാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചന്ദ്രൻ തിരുവലത്ത്,ധർമ്മരത്നൻ മണ്ണത്തൂർ,കെ പി വസന്തരാജ് ,അജയ് കുമാർ , മുരളി കാരയിൽ,ശിവശങ്കരൻ ,വി അനൂപ്. വി സജീവ് പടനിലം,ഹരിദാസ് മനത്താനത്ത് , ശശീന്ദ്രൻ കണ്ണോറ, സാമി മനത്താനത്ത് തുടങ്ങിയവർ സംസാരിച്ചു
കാവുകളുടെ സംരക്ഷണം – സർക്കാർ പദ്ധതി ഒരുക്കണം

