പാക്കിസ്ഥാനെതിരെ യുഎൻ സുരക്ഷാസമിതി യോഗത്തിൽ തുറന്നടിച്ച് ഇന്ത്യ.പാക് അധിനിവേശ കാശ്‌മീരിൽ നിന്നടക്കം പാകിസ്ഥാൻ പിൻവാങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭ സുരക്ഷ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്. പിഒകെയിലെ പാകിസ്താൻ്റെ അനധികൃത അധിനിവേശം അനുവദിക്കാനാകില്ല, പാകിസ്താൻ്റെ അധിനിവേശ മോഹത്തിന് ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉപയോഗിയ്ക്കാൻ അനുവദിക്കില്ല എന്നും ഇന്ത്യ ആവശ്യം ഉന്നയിച്ചു.
‘ പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ സാധാരണ അയൽപക്ക സൗഹൃദം ആഗ്രഹിക്കുന്നു. സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധവുമാണ്. പക്ഷേ, ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ ഏത് അർത്ഥവത്തായ സംവാദവും നടത്താൻ കഴിയൂ. അത്തരമൊരു സമാധാന അന്തരീക്ഷം സൃഷ്‌ടിക്കാൻ പാകിസ്ഥാൻ ബാദ്ധ്യസ്ഥരാണ്. അതുവരെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ നിർണായക നടപടികൾ കൈക്കൊള്ളും. ‘ കാശ്‌മീർ വിഷയത്തിൽ പാക് പ്രതിനിധിയുടെ ആരോപണത്തിലാണ് ഇന്ത്യയ്‌ക്ക് വേണ്ടി കാജൽ വ്യക്തമായ മറുപടി നൽകിയത്.
ഇന്ത്യയുടെ അഭിവജ്യ ഘടകമാണ് ജമ്മുകാശ്മീർ എന്നും ഇന്ത്യയുടെ കാജൽ ഭട്ട് വ്യക്തമാക്കി. യുഎൻ വേദിയിൽ ഇന്ത്യയ്‌ക്കെതിരായി പാകിസ്താൻ വ്യാജ പ്രചാരണം നടത്തുന്നത് ഇതാദ്യമല്ലെന്ന് പറഞ്ഞ കാജൽ ഭട്ട്, പാകിസ്താൻ ഭീകരരുടെ താവളമാണെന്നും ഇവർക്ക് വേണ്ടി പാക് സർക്കാർ സഹായം നൽകുന്ന കാര്യം യുഎൻ അംഗരാജ്യങ്ങൾക്ക് അറിയാമെന്നും വ്യക്തമാക്കി