
ദോഹയില്‍ അല്‍ഖോര്‍ ഫാമിലി പാര്‍ക്കിലെ മൃഗശാലയില്‍ ആഫ്രിക്കന്‍ സിംഹക്കുഞ്ഞ് പിറന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിംഹക്കുഞ്ഞിന് എല്ലാതരത്തിലുള്ള ചികിത്സയും കരുതലും നല്‍കിവരുന്നു. മൂന്നുമാസക്കാലം കുപ്പിപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് മൂന്നാംമാസം മുതല്‍ ആഹാരം നല്‍കിത്തുടങ്ങും.
നവീകരണത്തിന് ശേഷം ഈ വര്‍ഷം ആദ്യത്തിലാണ് അല്‍ഖോര്‍ ഫാമിലി പാര്‍ക്ക് വീണ്ടും കുടുംബങ്ങള്‍ക്ക് തുറന്നുകൊടുത്തത്. 32 മില്യന്‍ റിയാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് പാര്‍ക്കില്‍ നടന്നത്. 49 വര്‍ഗങ്ങളില്‍നിന്നായി 315 മൃഗങ്ങളും പക്ഷികളുമുള്‍പ്പെടെ മിനി മൃഗശാലയാണ് അല്‍ഖോര്‍ ഫാമിലി പാര്‍ക്കിന്റെ സവിശേഷത. കണ്ടാമൃഗം, ജിറാഫ്, മുതല, കരടി, കടുവ, ചീറ്റപ്പുലി തുടങ്ങിയവ ഇവിടെയുണ്ട്. കാഴ്ച്ചക്കാര്‍ക്ക് കൗതുകമേകാന്‍ പാണ്ടകളും ഉടന്‍ എത്തും. പാണ്ടകള്‍ക്കായുള്ള പ്രത്യേക ആവാസസ്ഥലം ഒരുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ ഈയടുത്ത് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.