National News

ഉത്തര്‍പ്രദേശില്‍ ആറുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; ദുര്‍മന്ത്രവാദത്തിനായി കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തു

Rape Stock Photos And Images - 123RF

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായതായി പൊലീസ് റിപ്പോര്‍ട്ട്. കൊലയാളികള്‍ കുട്ടിയുടെ മൃതദേഹം വികൃമാക്കുകയും ശരീരത്തില്‍ നിന്ന് ശ്വാസകോശം പുറത്തെടുക്കുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു.

ദുര്‍മന്ത്രവാദത്തിനായാണ് പ്രതികള്‍ ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ ശരീരത്തില്‍ നിന്ന് ശ്വാസകോശം പുറത്തെടുത്തതെന്നും പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ദീപാവലി ദിവസമാണ് പെണ്‍കുട്ടിയെ കാണാതായത്. യു.പിയിലെ ഘട്ടംപൂര്‍ പ്രദേശത്താണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞത് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളായ അന്‍കുല്‍ കുറില്‍, ബീരാന്‍, എന്നിവരാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഞായറാഴ്ചയോടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇവരാണ് കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ശരീരത്തില്‍ നിന്ന് ശ്വാസകോശം എടുത്തുമാറ്റിയത്. പ്രദേശത്തെ ദുര്‍മന്ത്രവാദിയായ പരശുറാം കുറിലിനുവേണ്ടിയാണ് ഈ കൃത്യം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് പരശുറാം കുറിലിനെയും സംഭവത്തിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യയേയും പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

മക്കളുണ്ടാകാനുള്ള പൂജയ്ക്ക് വേണ്ടിയാണ് ഈ കൃത്യം ചെയ്തതെന്നാണ് പരശുറാം പൊലീസിന് നല്‍കിയ മൊഴി. 1999 ലാണ് തന്റെ വിവാഹം കഴിഞ്ഞതെന്നും ഇതുവരെ കുട്ടികളുണ്ടായില്ലെന്നും അതിനുവേണ്ടിയാണ് പൂജയ്ക്കായി പെണ്‍കുട്ടിയുടെ ശ്വാസകോശമെടുത്തതെന്നും ഇയാള്‍ പറഞ്ഞു.
അതിനായി തന്റെ ബന്ധുവായ അന്‍കുലിനോടും ബീരാനോടും കുട്ടിയെ തട്ടിക്കൊണ്ടുവരാനും ശ്വാസകോശം പുറത്തെടുക്കാനും ആവശ്യപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇതേത്തുടര്‍ന്നാണ് ദീപാവലി ദിനത്തില്‍ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ വനപ്രദേശത്ത് എത്തിച്ചശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!