നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നു,തികച്ചും രാജകീയമായാവും വിവാഹം നടക്കുക.ജയ്‌പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ് വിവാഹവേദിയാകുന്നത്.ജയ്പൂർ കൊട്ടാരത്തിൽ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ നടിയുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാൽ, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്.ഷക്ക ലക്ക ബൂം ബൂം പോലുള്ള ടിവി സീരിയലുകളിൽ ബാലതാരമായിട്ടായിരുന്നു ഹൻസിക അഭിനയം തുടങ്ങിയത്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മിൽ ഗയയിലും ഹൻസിക അഭിനയിച്ചിരുന്നു.
നടി ഹൻസിക മോട്‌വാനി വിവാഹിതയാവുന്നുവെന്ന് റിപ്പോർട്ട്;കല്യാണം ഡിസംബറിൽ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ

