National News

രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും കൂടി; വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വില

ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി രാജ്യത്തെ പെട്രോൾ-ഡീസൽ വില വീണ്ടും കൂടി. ഞായറാഴ്​ച 35 പൈസയാണ്​ പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്​. നിലവിൽ വിമാന ഇന്ധനത്തേക്കാൾ കൂടുതൽ വിലയാണ്​ രാജ്യത്ത്​ പെട്രോളിനും ഡീസലിനും​.

രാജസ്ഥാനിലെ അതിർത്തി നഗരമായ ഗംഗാനഗറിൽ പെട്രോൾ വില 117 രൂപയും ഡീസൽ വില 105 രൂപയും കഴിഞ്ഞ്​ കുതിക്കുകയാണ്​, എന്നാൽ, ​വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബിൻ ഫ്യുവലിന്​ ലിറ്ററിന്​ 79 രൂപ മാത്രമാണ്​ ഡൽഹിയിലെ വില.
രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പെട്രോൾ വില 100 കടന്നിരുന്നു. ഇതിന്​ പിന്നാലെ തെലങ്കാന, ഗുജറാത്ത്​, മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, ബിഹാർ, കേരള, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ ഡീസൽ വിലയും 100 പിന്നിട്ടു. ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനാൽ ഇന്ത്യയിൽ ഇനിയും പെട്രോൾ-ഡീസൽ വില വർധിക്കാൻ തന്നെയാണ്​ സാധ്യത.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!