News

കെട്ടിടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു, ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളിന്ന് തറക്കല്ലിട്ടു

കോഴിക്കോട്; മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ പള്ളിപടിയില്‍ 10 വര്‍ഷത്തോളമായി മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൗഷോര്‍ സ്‌കൂളുന് തറക്കിട്ടു. ബിസ്സിനസ്സ് എക്‌സലന്‌സ് അവാര്‍ഡ് ജേതാവും പ്രമുഖ ജീവ കാരുണ്ണ്യ പ്രവര്‍ത്തകനുമായ കാസിനോ മുസ്തഫ ഹാജിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തെറാപ്പി, കൗണ്‍സിലിംഗ് സെന്റര്‍, തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്.
പരിപാടിയില്‍ കുട്ടികളുടെ ബാന്‍ഡ് വാദ്യവും കലാ പരിപാടികളും അരങ്ങേറി.

തറക്കല്ലിടല്‍ ചടങ്ങിനോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം കാസിനോ മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. ലൗഷോര്‍ വര്‍ക്കിങ് ചെയര്‍മാന്‍ സി. മോയിന്‍ കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.


ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി സൈദ്, ലൗഷോര്‍ സെക്രട്ടറി യു. എ. മുനീര്‍, നൗഫല്‍ താമരശ്ശേരി, ആസിഫ് അണ്ടോണ, മരക്കാര്‍ ഹാജി കുറ്റിക്കാട്ടൂര്‍, നാസി താമരശ്ശേരി, ഗഫൂര്‍ മലപ്പുറം, മന്‍സൂര്‍ എരഞ്ഞിക്കല്‍, ഷമീര്‍ കൊടിയത്തൂര്‍, മനാഫ് പരപ്പില്‍, മുജീബ് അലിപ്ര, സുധീര്‍ മടവൂര്‍, ഗഫൂര്‍ ഒതായി, പുരുഷു , മനോജ് മാഹി, ശശി മാഹി, ജയിന്ദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!