Local News

ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടന്നു

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ലയിലെ വിവിധ സ്കൂളുകളുമായി ബന്ധപ്പെട്ട ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ്, കിലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിജി പുൽകുന്നുമ്മൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജീവ് കെ നൂൺ ഓഫീസർ സനിൽ പി എസ് നൂൺ ഫീഡിങ് സൂപ്പർവൈസർ ശ്രീമതി ബിന്ദു ആർ, പ്രധാനാധ്യാപകൻ പ്രവീൺ എം എന്നിവർ സംസാരിച്ചു.

സ്കൂളുകൾക്ക് വേണ്ടി രക്ഷിതാക്കളുടെ പ്രതിനിധികൾ, പിടിഎ പ്രസിഡണ്ട്മാർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. കിലാ ജില്ലാ ഫെസിലിറ്റേറ്റർ പ്രമോദ് കുമാർ, തീമാറ്റിക് എക്സ്പർട്ട് സജ്ന യു എ, അനുപമ കൃഷ്ണ പി ബി എന്നിവർ നേതൃത്വം നല്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!