Trending

നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ചേരുമെന്ന് വിനയൻ

സിനിമ മേഖലയിലെ പുതിയ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. ആഷിഖ് അബു ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ ചേരുമെന്ന് വിനയൻ പറഞ്ഞു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയൻ പറഞ്ഞു.ജൂണിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സംഘടന ആവണം. നിലവിൽ നിർമ്മാതാക്കളുടെ സംഘടനയിൽ അംഗമാണ്. സംവിധാകനെന്ന നിലയിൽ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ കൂട്ടിച്ചേർത്തു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലുള്ള സംഘടനയിൽ സംവിധായകരായ ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരാണുള്ളത്. സംഘടനയെ കുറിച്ചുളള വിവരങ്ങളടങ്ങിയ കത്ത് സിനിമ പ്രവർത്തകർക്ക് നൽകി തുടങ്ങി.തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിഖ് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്. അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി വിവരങ്ങൾ പുറത്തുവിട്ട റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ഡബ്ല്യൂസിസി രംഗത്തെത്തി. സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് തുറന്ന കത്ത്. റിപ്പോർട്ട് കൈവശമുള്ള ചിലരുടെ നീക്കങ്ങൾ സംശയാസ്പദമെന്നും ഡബ്ല്യൂസിസി ആശങ്ക പ്രകടിപ്പിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളും വിവരങ്ങളും വെളിപ്പെടുത്തി റിപ്പോർട്ടർ ചാനൽ സംപ്രേക്ഷണം ചെയ്ത വാർത്തക്കെതിരെയാണ് ഡബ്ല്യൂസിസിയുടെ കടുത്ത പ്രതിഷേധം. മൊഴി നൽകിയവരെ തിരിച്ചറിയുന്ന രീതിയിൽ സൂചനകൾ ഉൾക്കൊള്ളിച്ചുള്ള വാർത്ത, സ്വകാര്യത ലംഘിക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലുള്ളത്.കോടതി ഉത്തരവ് പോലും ലംഘിച്ച് നിരുത്തരവാദപരമായ മാധ്യമവിചാരണയാണ് റിപ്പോർട്ടർ ചാനൽ നടത്തുന്നത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമെന്ന് പ്രതീതി ജനിപ്പിച്ച് അതിജീവിതരെ കടുതത മാനസിക സമ്മർദ്ദത്തിലാക്കുന്നതാണ് ഈ റിപ്പോർട്ടിങ്. ഇതിൽ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടന മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്. കോടതി നിർദ്ദേശാനുസരണം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ രൂപം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയതിന് കഴിഞ്ഞ ദിവസമാണ്. സ്വകാര്യമായി സൂക്ഷിക്കേണ്ട മൊഴിവിവരങ്ങൾ അതിന് ശേഷം പുറത്തുവരുന്നത്. റിപ്പോർട്ടിന്റെ പൂർണരൂപം കൈവശമുളളവരുടെ നീക്കങ്ങളെ സംശയിത്തിലാഴ്ത്തുന്നുവെന്നാണ് ആക്ഷേപം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!