തമിഴ്‌നാട്ടില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടകുട്ടികളോട് ജാതിവിവേചനം കാണിച്ച കടയുടമ അറസ്റ്റിൽ. തെങ്കാശി ശങ്കരന്‍കോവില്‍ പാഞ്ചാകുളം സ്വദേശി മഹേശ്വരനെയാണ് തെങ്കാശി പോലീസ് അറസ്റ്റ് ചെയ്തത്.
ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ മിഠായി വാങ്ങാനെത്തിയപ്പോള്‍ മഹേശ്വരന്‍ മിഠായി നല്‍കില്ലെന്ന് പറയുന്ന വീഡിയോ നേരത്തെ വലിയതോതിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. യോഗത്തിൽ ദലിത് വിഭാഗത്തിൽപ്പെട്ട ആർക്കും സാധനങ്ങൾ നൽകരുതെന്ന് തീരുമാനിച്ചതായി ഇയാൾ വിഡിയോയിൽ കുട്ടികളോട് പറയുന്നുണ്ട്.മഹേശ്വരനു പുറമേ ഗ്രാമമുഖ്യനെയും അറസ്റ്റു ചെയ്തു. മഹേശ്വരന്റെ കടയും പൊലീസ് അടപ്പിച്ചു
നിങ്ങളുടെ തെരുവിലെ ആര്‍ക്കും ഇനി കടയില്‍നിന്ന് സാധനങ്ങള്‍ തരില്ലെന്നും ഇക്കാര്യം വീട്ടില്‍ പോയി പറയണമെന്നും ഇയാള്‍ കുട്ടികളോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയും മഹേശ്വരന്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് കുട്ടികള്‍ നിരാശരായി മടങ്ങുന്നതും വീഡിയോയിലുണ്ടായിരുന്നു.
കടയുടമ തന്നെ പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.