Entertainment News

എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം

താനുമായി ഷാരൂഖിനെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടൻ ദുൽഖർ സൽമാൻ. കുട്ടിക്കാലം മുതൽ ഷാറുഖ് ഖാന്റെ വലിയ ആരാധകനാണ്. ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ തന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുൽഖർ.

വീർസാരയിലെ ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ ദുൽഖറിന്റെ അഭിനയം താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനാണ് ‘ഷാറൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ് ആളുകളുമായി ഇടപെടുന്നതില്‍ ഷാറുഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാറുഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാറുഖ് മാത്രമേ ഉണ്ടാകൂ,വെന്ന് ദുൽഖർ മറുപടി നൽകിയത്.ഷാരൂഖ് ഖാൻ എല്ലാവർക്കും ഒരു പ്രചോദനമാണ്. അദ്ദേഹം മറ്റുള്ളവരോട് പെരുമാറുന്ന രീതി, സ്ത്രീകളോടുള്ള ബഹുമാനവുമെല്ലാം മറ്റുള്ളവർക്ക് മാതൃകയാണെന്നും ദുൽഖർ അഭിപ്രായപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!