കോഴിക്കോട് : സുഹൃത്തിന്റെ അമ്മയെ മാനഭംഗപെടുത്താൻ ശ്രമം. കുന്ദമംഗലം ചെത്ത്ക്കടവ് മിനി ഇൻഡ്രസ്റ്റീസിന് സമീപം കുറുങ്ങോട്ട് സ്വദേശി ജിതേഷിനെതിരെയാണ് ബന്ധുവും സുഹൃത്തുമായ വ്യക്തിയും കുടുംബവും ചേർന്ന് കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.
സുഹൃത്തിനെ തിരഞ്ഞു വീട്ടിൽ എത്തിയ ജിതേഷിനോട് സുഹൃത്തിന്റെ ‘അമ്മ മകനിവിടില്ലെന്ന് പറയുകയായിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലെന്ന് ബോധ്യമായ ഇയാൾ വയോധികയെ മാനഭംഗപെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിൽ ജിതേഷ് ഒളിവിലാണെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. നേരത്തെയും ഇയാൾ ചില ക്രിമിനൽ കേസുകളിലും പ്രതിയാണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ഉർജ്ജിതമാക്കുമെന്ന് അധികൃതർ പറഞ്ഞു

