ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിൽ കിന്റർഗാർട്ടനിലെത്തിയ മൂന്നുവയസ്സുകാരിയുടെ ബാഗിൽ തോക്ക് കണ്ടെത്തി. സാൻ അന്റോണിയോയിലെ പ്രീസ്‌കൂളിൽ തോക്ക് കണ്ടെത്തിയ അധ്യാപിക, അത് സുരക്ഷിതമായി മാറ്റുകയായിരുന്നു. പൊലീസിനെ വിവരമറിയിച്ചു. ബാഗിൽ തോക്കുണ്ടായിരുന്ന കാര്യം കുട്ടിക്ക് അറിയാമായിരുന്നില്ല. കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്‌തു. കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഏതാനും ദിവസത്തേക്ക് സ്‌കൂളിൽ ബാഗുകൾ നിരോധിച്ചു.