നികുതി ഇളവിനായി നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. .ജസ്റ്റിസ് എസ് എം . സുബ്രഹ്മണ്യനാണ് ഹർജി തള്ളിയത്. നേരത്തെ തമിഴ് നടന്മാരായ വിജയ്, ധനുഷ് എന്നിവരും നികുതി ഇളവ് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.
ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്. പണക്കാര്‍ നികുതി ഇളവിനായി കോടതിയെ സമീപിക്കുന്നത് എന്തിനാണ്. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്ന പാവപ്പെട്ട പൗരന്‍മാര്‍ വരെ നികുതി കൃത്യമായി അടക്കുന്നുണ്ട്. അവരാരും ഇളവ് തേടി കോടതിയിലേക്ക് വരുന്നില്ലല്ലോ എന്ന് ജസിറ്റിസ് എസ് എം സുബ്രഹ്‌മണ്യം ചോദിച്ചു.