കെട്ടാങ്ങൽ :പാലക്കുറ്റി കളത്തിൽ ഇസ്മയിൽ മാസ്റ്റർ (67 )നിര്യാതനായി. മാവൂർ അരയങ്കോട് സ്വദേശിയായിരുന്നു.
പാലക്കാട് ചിറ്റിലഞ്ചേരി എ. യു.പി സ്ക്കൂൾ അദ്ധ്യാപകനായിരുന്നു.
സ്വതന്ത്ര കർഷക സംഘം കുന്നമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും ചാത്തമംഗലം പൂളക്കോട് 21-)0വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും പാലക്കുറ്റി മഹല്ല് വൈസ് പ്രസിഡണ്ടുമാണ്.
ഭാര്യ : മറിയ. മക്കൾ.ഫൈസൽ (അസിസ്റ്റന്റ് എഞ്ചിനിയർ പെരുമണ്ണാമൂഴി) ഹസീന(മലയമ്മ എ.യു.പി സ്ക്കൂൾ അധ്യാപിക) മരുമക്കൾ: നൗഷാദ് മലയമ്മ, സമീന കീഴുപറമ്പ്, സഹോദരങ്ങൾ :പരേതനായ ഇ.കെ മുഹമ്മദ്, ഇ.കെ മൊയ്തീൻ ഹാജി കൂളിമാട്, ആലിഹാജി കൊടുവള്ളി, പരേതനായ കളത്തിൽ അഹമ്മദ് കുട്ടി മാസ്റ്റർ, അബ്ദുൽ കരീം അരയങ്കോട്, ചേക്കുമ്മ മാവൂർ, ആയിഷ പുള്ളാവൂർ, പരേതയായ പാത്തുമ്മ അരയങ്കോട്.

