നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷകള്‍ നടക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കൊവിഡ് ചിലപ്പോള്‍ ഒരുവര്‍ഷം കൂടി തുടര്‍ന്നേക്കാം. അങ്ങനെ വന്നാല്‍ അതുവരെ കാത്തിരിക്കാനാണോ ഹരജിക്കാരുടെ തീരുമാനമെന്ന് അരുണ്‍ മിശ്ര ചോദിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വാക്കാല്‍ പരാമര്‍ശിച്ചു.കൊവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തില്‍ നീറ്റ്, ജെഇഇ മെയിന്‍ പ്രവേശനപരീക്ഷകള്‍ നീട്ടിയിരുന്നു. മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 13നും ദേശീയ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിന്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെയുമാണു നീട്ടിയത്.

