Trending

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കി;തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ നടത്തിപ്പിൽ ഇടപെടാൻ അവസരം വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ എജുകെയർ 2024 ന്റെ കീഴിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ സ്കൂളുകൾ നോക്കാൻ ആളുണ്ട്. പണ്ട് ഇങ്ങനെ ആയിരുന്നില്ല. സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും വലിയ മാറ്റം ഉണ്ടായതായി എംഎൽഎ ചൂണ്ടിക്കാട്ടി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അധ്യക്ഷത വഹിച്ചു. പദ്ധതി കോർഡിനേറ്റർ പ്രവീൺകുമാർ വി വിദ്യാഭ്യാസ പദ്ധതി വിശദീകരിച്ചു.ആകെ 133 വിദ്യാലയങ്ങൾ അനുമോദനം ഏറ്റുവാങ്ങി. പോക്സോ ആക്ടിനെക്കുറിച്ചും റാഗിംഗ് നിയമവശങ്ങളെ കുറിച്ചും എസിപി (ട്രാഫിക് സൗത്ത്) എ ജെ ജോൺസൺ ക്ലാസ് നയിച്ചു.വികസനകാര്യ ചെയർപേഴ്സൺ വി പി ജമീല, പൊതുമരാമത്ത് ചെയർപേഴ്സൺ കെ വി റീന, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഐ പി രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, ഡിഡിഇ മനോജ് കുമാർ സി, ആർഡിഡി സന്തോഷ് കുമാർ എം എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ഗവാസ് സ്വാഗതവും ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!