Local News

പ്രവാസി മലയാളികൂട്ടായ്മയായ ഗിവിങ് ഗ്രൂപ്പ് കേരളയുടെ യുഎഇ ചാപ്റ്ററിന് അജ്മാനിൽ തുടക്കമായി

കേരളത്തിലെ അറിയപ്പെടുന്ന പ്രവാസി മലയാളികൾ ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകരുടെ കൂട്ടാഴ്മയായ ഗിവിങ് ഗ്രൂപ്പ് കേരള (GGK) യുടെ യുഎഇ ചാപ്റ്ററിന് കഴിഞ്ഞ ദിവസം അജ്മാനിൽ തുടക്കമായി.മക്കാനി ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ യുഎഇയിലെ നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനും GGK യുടെ രക്ഷാധികാരിയുമായ സലാം പാപ്പിനിശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

”സ്പെൻഡ് എ സ്‌മൈൽ, സ്‌പ്രെഡ്‌ എ സ്‌മൈൽ” എന്ന ആശയമാണ് ഗിവിങ് ഗ്രൂപ്പ് കേരളയുടെ സന്ദേശമെന്നും ഇടറിയ കരങ്ങളെ ചേർത്ത് പിടിക്കുക, കടന്ന് വരുന്ന ഓരോ അംഗവും സ്വന്തമായി നേതൃത്വ ഗുണത്തോട് കൂടി നാടിനും സമൂഹത്തിനും ഉപകാരപ്രദമായി മാറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും GGK യുടെ ചെയർമാനായ അഡ്വ.ഷമീർ കുന്നമംഗലം വിശദമാക്കി. കേരളത്തിലെ 14 ജില്ലകളിലേക്കും സൗജന്യ ആംബുലൻസ് സേവനം എന്ന GGK യുടെ സ്വപ്നപദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ഒരു ആംബുലൻസ് നൽകിയ ഖത്തർ വ്യവസായിയും RB ഗ്രൂപ്പ് ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായ കെ.പി.ഫൈസലാണ് വിശിഷ്ടാതിഥിയായി എത്തിയത്. അദ്ദേഹത്തെ ചടങ്ങിൽ ആദരിച്ചു.

നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി, സാമൂഹ്യപ്രവർത്തകയും യുഎഇ വനിതയുമായ അഡ്വ.റുഖിയ അബ്ദുൽ ഹായ് അലി അൽഹാഷ്മി,സാമൂഹ്യ പ്രവർത്തകരായ ജംഷീർ വടഗിരിയിൽ, മുന്ദിർ കൽപകഞ്ചേരി, എന്നിവരെയും GGK ആദരിച്ചു. യുഎഇയിലെ അറിയപ്പെടുന്ന നിയമസ്ഥാപനമായ YAB ലീഗൽ ഗ്രൂപ്പിന്റെ പ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. മഹേഷ് പടനിലം സ്വാഗതവും ബിലാൽ മുഹ്‌സിൻ , നന്ദിയും പറഞ്ഞു. അഫ്സൽ, ഷബീർ എടപ്പാൾ, സഹദ് എം.കെ.പി, മുസ്തഫ എടപ്പാൾ, സ്വാലിഹ്,ജബ്ബാർ എടപ്പാൾ, ദിലീപ്, ജിബീഷ് കുന്നമംഗലം, സായ് സത്യൻ, സന്തോഷ്, ഷുഹൈബ് ഫറോഖ് തുടങ്ങിയവർ പ്രസംഗിച്ചു.

അതിജീവനത്തിനായി കടൽ കയറിയ പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന നിരവധി സാമൂഹ്യപ്രവർത്തകർ പരിപാടിയിൽ പങ്കാളികളായിരുന്നു. പ്രയാസമനുഭവിക്കുന്നവർക്ക് തന്നാലാകുംവിധം കൈത്താങ്ങാകുവാൻ GGK ക്കൊപ്പം എന്നും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുമെന്ന് GGk യുടെ ഭാരവാഹികൾ വ്യക്തമാക്കി. ചടങ്ങിൽ യുസ്‌റ സലാം , ഹാജറ ഫൈസൽ , തസ്‌നീം മുന്ദിർ, ആഷിഫ് ഹംസൂട്ടി, അഡ്വ.യാസർ സഖാഫി, ജംഷീർ കരിയാടൻ, ഹംസ കരിയാടൻ, അഷ്‌റഫ്, സുഹൈൽ പികെപി, അൻഷീറ അസീസ്, അൻവർ.ടി.കെ, ആബിദ്, സുഹൈൽ, അബൂബക്കർ, ഹാഷിം, ബാസിം എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!