ധ്യാൻ ശ്രീനിവാസൻ, അജുവർഗീസ്, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കോമഡി എന്റർടൈനർ അടി കപ്യാരെ കൂട്ടമണിയുടെ തമിഴ് റിമേക്ക് ഹോസ്റ്റൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. അശോക് സെൽവനാണ് ചിത്രത്തിലെ നായകൻ.
ധ്യാനിൻെറ വേഷമാണ് അശോക് സെൽവൻ അവതരിപ്പിക്കുന്നത്. പ്രിയ ഭവാനി ശങ്കർ നമിത പ്രമോദിന്റെ വേഷത്തിലെത്തുന്നു. കെപിഐ യോഗി, കൃഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. നാസറാണ് മുകേഷ് അവതരിപ്പിച്ച അച്ചൻ വേഷത്തിൽ എത്തുന്നത്.സുമന്താണ് ഹോസ്റ്റലിന്റെ സംവിധായകൻ. പ്രവീൺ കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ബോബി ശശിയാണ്. ആര്ഡ രവീന്ദ്രനാണ് നിർമ്മാതാവ്.