News

സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശുപാര്‍ശ ചെയ്തത് എം. ശിവശങ്കറെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെന്ന് കണ്ടെത്തല്‍. മുഖ്യമന്ത്രി നിയോഗിച്ച ചീഫ് സെക്രട്ടറിതല സമിതിയുടേതാണ് കണ്ടെത്തല്‍. ശ
സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി സ്വപ്ന എത്തിയത് ശിവശങ്കര്‍ ഇടപെട്ടാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് സ്വപ്നയുടെ നിയമനം നടത്തിയതെന്നും വിഷന്‍ ടെക്സനോളജിയുടെ സ്റ്റാഫ് ആയിട്ടാണ് അവര്‍ എത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ പറഞ്ഞിരുന്നത്.
എന്നാല്‍ ചീഫ് സെക്രട്ടറി തല അന്വേഷണത്തിന് പിന്നാലെ നല്‍കിയ റിപ്പോര്‍ട്ടില്‍ ശിവശങ്കറിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. നിയമനത്തിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നേരിട്ട് ഇടപെട്ടുവെന്നാണ് വ്യക്താക്കുന്നത്. യു.എസ് കോണ്‍സുലേറ്റിലെ അധികാരികളുമായി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!