യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ ആഹ്ത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ബൈക്കില്‍ പോയ നാട്ടുകാരനാണു റോഡരികില്‍ ജയഘോഷിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ജയഘോഷ് മാധ്യമങ്ങളോടു പറഞ്ഞു. ഗണ്‍മാന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡിജിപി നിര്‍ദേശം നല്‍കി.
വീടിനു 400 മീറ്റര്‍ അടുത്ത് കാടുള്ള സ്ഥലത്തുനിന്നാണ് ജയഘോഷിനെ കണ്ടെത്തിയത്. വളരെ മാനസിക പ്രയാസം ജയഘോഷ് അനുഭവിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്താണ് മാനസിക പ്രയാസത്തിന്റെ കാരണമെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് കുടുംബ വീട്ടില്‍ ഉണ്ടായിരുന്ന ജയഘോഷിനെ കാണാതായത്.

