information

ദര്‍ഘാസ്‌ കം ലേലം നടത്തുന്നു

മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ അപകടാവസ്ഥയിലുള്ള നമ്പറിട്ട ഒരു മട്ടി മരവും, പെര്‍മെന്റ്‌ നഴ്‌സറിക്ക്‌ ഭീഷണിയായ നമ്പറിട്ട 5 മരങ്ങളുടെ (ചരല്‍ക്കൊന്ന 2, പാല 1, മഴമരം 1, തേക്ക്‌ 1) ശാഖകളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തുടര്‍ന്ന്‌ തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും ജൂൺ 24 ന്‌ വൈകീട്ട്‌ 3 മണിക്ക് ദര്‍ഘാസ്‌ കം ലേലം നടത്തുന്നു. ദര്‍ഘാസ്‌ ഫോറം ജൂൺ 22 മുതൽ കോഴിക്കോട്‌ ടിമ്പര്‍സെയില്‍സ്‌ ഡിവിഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച ഫോറങ്ങള്‍ ദര്‍ഘാസ്‌ കം ലേല ദിവസം ഉച്ചയ്ക്ക്‌ 2.30 വരെ ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം മൂന്ന് മണിക്ക് നിരതദ്രവ്യം അടച്ചവരെ മാത്രം ഉള്‍ച്ചെടുത്തി മരങ്ങളുടെ ലേലം നടത്തും. ലേലത്തിന്‌ ശേഷം ഹാജരുള്ള ദര്‍ഘാസുകാരുടെ സാന്നിധ്യത്തിൽ ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസ്‌ ഫോറത്തിന്റെ വില : 300 + 18% (ജി എസ് ടി ) = 354 രൂപ. നിരതദ്രവ്യം : 690 രൂപ. കൂടൂതല്‍ വിവരങ്ങള്‍ക്ക് : 0495 2414702

നിയമനം നടത്തുന്നു

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസർ (കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ്) (കരാർ നിയമനം) യോഗ്യത: ഫാഷൻ ഡിസൈനിംഗ് / ഗാർമെന്റ് ടെക്നോളജി/ ഡിസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം അഭികാമ്യം;

അസിസ്റ്റന്റ് പ്രൊഫസർ (ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ ഫർണിഷിങ്ങ്)(കരാർ നിയമനം) യോഗ്യത: ഇന്റീരിയർ ഡിസൈനിങ്ങ് ആന്റ് ഫർണിഷിങ്ങിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം; അസിസ്റ്റന്റ് പ്രൊഫസർ (മലയാളം)
(ഗസ്റ്റ്) യോഗ്യത : മലയാളത്തിൽ ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന പരിചയം അഭികാമ്യം എന്നീ ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂലൈ 10 ന് വൈകുന്നേരം 5 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി കണ്ണൂർ, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആന്റ് ഡിസൈൻസ് സെന്ററിൽ മൂന്നുവർഷത്തെ ഫാഷൻ ഡിസൈൻ ആന്റ് റീട്ടെയിൽ, ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്- 0460-2226110, 8301030362.

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം പി ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. ഇവയുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ പോത്ത്,ആട് കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്തിൻകുട്ടികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിംഗ് എന്നിവ എം.പി.ഐ. നിർവഹിക്കും. പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.

ക്വട്ടേഷനുകൾ ക്ഷണിച്ചു

കേരള മാരിടൈം ബോര്‍ഡിന്റെ കിഴിലുള്ള കോഴിക്കോട്‌ തുറമുഖ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ വൈദ്യുതി നിലക്കുന്ന സമയങ്ങളിലും തടസ്സമില്ലാതെ പ്രവർത്തിപ്പിക്കുന്നതിന് ഐ.എസ്‌.ഐ. നിലവാരമുള്ള 5 കെ.വി. ഇന്‍വെര്‍ട്ടര്‍ യു.പി.എസ്‌ സിസ്റ്റം വാങ്ങുന്നതിന്‌ വ്യക്തികളില്‍ നിന്നോ/ സ്ഥാപനങ്ങളില്‍ നിന്നോ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവെച്ച കവറില്‍ പോര്‍ട്ട്‌ ഓഫീസര്‍ കോഴിക്കോട് എന്ന വിലാസത്തില്‍ ജൂൺ 30ന്‌ ഒരു മണിക്ക്‌ മുമ്പായി സമർപ്പിക്കണം. ക്വട്ടേഷന്റെ പുറം കവറില്‍ “ക്വട്ടേഷന്‍ നമ്പര്‍ നം. സി 1-3924/19 ബേപ്പൂര്‍ തുറമുഖ ഓഫിസിലേക്ക്‌ ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍” എന്ന്‌ രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷനുകൾ അന്നേ ദിവസം രണ്ട് മണിക്ക്‌ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0495 2414863, 0495 2418610

വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ

പട്ടികജാതി വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും അഞ്ച്‌ മുതല്‍ പത്ത് വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന അന്തേവാസികള്‍ക്ക്‌ ഇംഗ്ലീഷ്‌, കണക്ക്‌ ,സയന്‍സ്‌, സോഷ്യല്‍ സ്റ്റഡീസ്‌, ഹിന്ദി എന്നീ വിഷയങ്ങള്‍ക്ക്‌ ട്യൂഷന്‍ ക്ലാസ്‌ നല്‍കുന്നതിന്‌ യോഗ്യരായ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 23 നു രാവിലെ 10 മണിക്ക്‌ മുൻപായി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കുന്ദമംഗലം ബ്ലോക്ക്‌ ഓഫീസില്‍ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഹൈസ്കൂള്‍ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ബി.എഡ്‌/തത്തുല്യ യോഗ്യതയും യു.പി വിഭാഗത്തിലെ അപേക്ഷകര്‍ക്ക് ടി.ടി.സി /തതുല്ല്യ യോഗ്യതയും ഉണ്ടായിരിക്കണം. കൂടുല്‍ വിവരങ്ങള്‍ക്ക്‌ : 9188920084, 949545657

നാട്ടുമാവുകളെ സംരക്ഷിക്കാൻ ‘നാട്ടുമാമ്പാത’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ “നാട്ടുമാമ്പാത” പദ്ധതിയിലേക്കുള്ള നാട്ടുമാവിൻ വിത്തുകൾ മുളപ്പിച്ചെടുക്കാനായി കൂത്താളി ഫാമിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്ന് ഫാം സൂപ്രണ്ട് രമ്യ ബായി വിത്തുകൾ സ്വീകരിച്ചു. നീലപ്പറങ്കി, പുളിയൻ പറങ്കി, കുറുക്കൻ മാങ്ങ, ഗോ മാങ്ങ, ചുനയൻ തുടങ്ങി ഏഴോളം നാട്ടുമാവിൻ ഇനങ്ങളുടെ രണ്ടായിരത്തിലേറെ വിത്തുകളാണ് കൈമാറിയത്.

അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് ‘നാട്ടുമാമ്പാത’. റോഡുകൾ, ജലാശയങ്ങൾ തുടങ്ങിയവയുടെ ഓരങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും നാട്ടുമാവുകൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നടുവണ്ണൂർ…

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി നിയമനം

ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രി വികസന സൊസൈറ്റിക്ക്‌ കീഴില്‍ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 56 വയസ്സിന്‌ താഴെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 24 ന്‌ രാവിലെ 10 മണിക്ക്‌ അസൽ രേഖകള്‍ സഹിതം എം.സി.എച്ച്‌. സെമിനാർ ഹാളില്‍ (പേവാര്‍ഡിനു സമീപം) എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

കുവൈറ്റിൽ ഡോക്ടർ നിയമനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക്‌ മുഖേനെ കുവൈറ്റ്‌ ആരോഗ്യ മേഖലയിലേക്ക്‌ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൽട്ടൻറ്, സ്പെഷ്യലിസ്റ്റ് , സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാ…
[

താല്‍ക്കാലിക നിയമനം

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിൽ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ത്രിവത്സര എന്‍ജിനീയറിംഗ്‌ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും കോപ്പികളും സഹിതം ജൂൺ 20ന്‌ രാവിലെ 10 മണിക്ക് ഇന്‍റ്റര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക്‌ : 0496 2524920

വാക്ക്‌ ഇൻ ഇന്‍റ്റര്‍വ്യൂ

സര്‍ക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി (അഡാക്) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി ജൂൺ 22 ന്‌ രാവിലെ 10 മണിക്ക്‌ വാക്ക്‌ ഇൻ ഇന്‍റ്റര്‍വ്യൂ നടത്തുന്നു.
ബി.കോം ബിരുദം, എം എസ് ഓഫീസ്‌, ടാലി, ടൈപ്പ്‌ റൈറ്റിംഗ്‌ ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം കല്ലനോട്‌ ഹാച്ചറിയില്‍ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 04900 2354073

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!